രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പ്: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്‌നിയും രാഷ്ട്രപതിയെ സ്വീകരിക്കാനെത്തി

കൊച്ചി: കൊച്ചിയിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം . ഉച്ചയ്ക്ക് 2.05 ന് പ്രത്യേക വിമാനത്തില്‍ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍സ്റ്റേഷനിലെത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കി.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പത്‌നി രേഷ്മ ആരിഫ്, മന്ത്രി ജി.സുധാകരന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, ദക്ഷിണ നാവിക സേന മേധാവി റിയര്‍ അഡ്മിറല്‍ ആര്‍ ജെ. നഡ്കര്‍നി, ജി എ ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ഐ ജി വിജയ് സാഖറെ, ജില്ല കലക്ടര്‍ എസ് സുഹാസ് എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.


തുടര്‍ന്ന് റോഡുമാര്‍ഗം താജ് വിവാന്ത ഹോട്ടലിലേക്ക് പോയി. ചൊവ്വാഴ്ച രാവിലെ 9.30 ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് വിമാനമാര്‍ഗം യാത്ര തിരിക്കും. ഒന്‍പതാം തിയ്യതി മടങ്ങി കൊച്ചിയിലെത്തിയ ശേഷം ഡല്‍ഹിക്ക് തിരിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമുണ്ടാകും.

Top