എഴുപത്തിയൊന്നാം റിപബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം.തിരുവനന്തപുരത്ത് ഗവര്‍ണറും ജില്ലകളില്‍ മന്ത്രിമാരും നേതൃത്വം നല്‍കി

കൊച്ചി:ഇന്ന് എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിന ആഘോഷ നിറവില്‍ രാജ്യം. രാജ്പഥിലൊരുക്കിയിട്ടുള്ള വേദിയില്‍ രാഷ്ട്രപതിയെത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. ബ്രസീല്‍ പ്രസിഡണ്ട് ജൈര്‍ ബോല്‍സനാരോ മുഖ്യാതിഥിയായി എത്തി.പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെയും ഭീകരാക്രമണ ഭീഷണിയുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങ് ഇത്തവണയില്ലായിരുന്നു. പകരം പുതുതായി സ്ഥാപിച്ച ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

രാഷ്ട്രപതി രാജ്പഥിലൊരുക്കിയിട്ടുള്ള വേദിയിലെത്തിയതോടെ പരിപാടികള്‍ ആരംഭിച്ചു. ആര്‍മി നേവി എയര്‍ഫോഴ്സ് സേന വിഭാഗങ്ങളുടെ പരേഡും സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യ പ്രദര്‍ശനവും പരിപാടിയില്‍ അണിനിരന്നു.നിശ്ചല ദൃശ്യങ്ങളിൽ ഇത്തവണയും കേരളത്തിന്റേതുണ്ടായിരുന്നില്ല. മുഖ്യാതിഥിയായ ജൈര്‍ മെസ്സിയസിന്റെ നിലപാടുകളിലെ വിയോജിപ്പ് ചൂണ്ടിക്കാട്ടി സി.പി.ഐ പരിപാടി ബഹിഷ്കരിച്ചു.

പൗരത്വ നിയത്തിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കറുത്ത തൊപ്പി ധരിച്ചെത്തുന്നത് വിലക്കിയിരുന്നു. കൂടുതൽ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു.സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനം ആചരിച്ചു.തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ദിനാഘോഷത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും അഭിവാദ്യം സ്വീകരിച്ചു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, എം. പി, എം. എൽ. എമാർ, മേയർ കെ. ശ്രീകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, യു. എ. ഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, ജർമൻ ഓണററി കോൺസൽ ഡോ. സയിദ് ഇബ്രാഹിം, മാലിദ്വീപ് കോൺസൽ തേർഡ് സെക്രട്ടറി അബ്ദുൾ ലത്തീഫ് അലി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മറ്റു ജനപ്രതിനിധികൾ, സ്വാതന്ത്ര്യ സമര സേനാനികളായ അഗസ്റ്റി മത്തായി, നാരായണ പിള്ള, കെ. ആർ. കണ്ണൻ, സായുധ സേന ഉദ്യോഗസ്ഥർ, മറ്റ് ഉന്നതഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു..

രാവിലെ 8.30ന് ഗവർണർ പതാക ഉയർത്തിയപ്പോൾ വ്യോമസേന ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തി. സതേൺ എയർ കമാൻഡ് സ്‌ക്വാഡ്രൺ ലീഡർ ബിക്രം സിൻഹയായിരുന്നു പരേഡ് കമാൻഡർ. ദി ഗർവാൾ റൈഫിൾസ് പതിമൂന്നാം ബറ്റാലിയൻ മേജർ രിഷവ് ജംവാൾ സെക്കന്റ് ഇൻ കമാൻഡായി. കരസേന, വ്യോമസേന, അതിർത്തി രക്ഷാസേന, റെയിൽവേ സുരക്ഷാസേന, തമിഴ്‌നാട് സ്‌റ്റേറ്റ് പോലീസ്, സ്‌പെഷ്യൽ ആംഡ് പോലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, കേരള വനിത കമാൻഡോസ്, കേരള സായുധ വനിത ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ജയിൽ വകുപ്പ്, കേരള എക്‌സൈസ് വകുപ്പ്, അഗ്‌നിരക്ഷാ വകുപ്പ്, വനം വകുപ്പ്, എൻ.സി.സി സീനിയർ ഡിവിഷൻ ആൺകുട്ടികൾ, പെൺകുട്ടികൾ, എൻ.സി.സി സീനിയർ ഡിവിഷൻ എയർ സ്‌ക്വാഡ്രൺ, എൻ.സി.സി സീനിയർ ഡിവിഷൻ നേവൽ യൂണിറ്റ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആൺകുട്ടികൾ, പെൺകുട്ടികൾ, ഭാരത് സ്‌കൗട്ട്‌സ്, ഭാരത് ഗൈഡ്‌സ്, അശ്വാരൂഡ പോലീസ്, കരസേനയുടെയും പോലീസിന്റേയും ബാന്റുകൾ എന്നിവർ പരേഡിൽ അണിനിരന്നു. സ്‌കൂൾ കുട്ടികൾ ദേശീയഗാനം ആലപിച്ചു.

Top