ചണ്ഡീഗഡ് : ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി സർക്കാർ രൂപീകരിക്കും. ദേശീയതയും രാജ്യസുരക്ഷയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇളക്കി മറിച്ച് പ്രചരണം നടത്തിയിട്ടും ഹരിയാണയില്‍ മാന്ത്രിക സംഖ്യ തൊടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.അതേസമയം ദുഷ്യന്ത് ചൗട്ടാലയുടെ ജൻനായക് ജനതാ പാർട്ടിയുമായി കൈകോർത്താണ് ഹരിയാനയിൽ ബിജെപി ഭരണത്തിലേറുക. ഉപമുഖ്യമന്ത്രി സ്ഥാനം ജെജെപിക്കു നൽകാനും ധാരണയായി. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അമിത് ഷായാണു ജെജെപിയുമായി കൈകോർക്കുന്ന കാര്യം പ്രഖ്യാപിച്ചത്.അതേസമയം ഹരിയാനയിൽ ഹൂഡയുടെ ഒറ്റയാള്‍ പോരാട്ടം കോണ്‍ഗ്രസിന് അപ്രതീക്ഷിത വിജയം സമ്മാനിക്കുകയും ചെയ്തു. 40 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ 31 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 11 മാസങ്ങൾക്ക് മുമ്പ് രൂപികരിച്ച ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയാണ് ഹരിയാണയില്‍ കിംഗ് മേക്കറായിരിക്കുന്നത്.
ബിജെപിയിൽ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകും. ശനിയാഴ്ച തന്നെ ഇരു പാർട്ടികളിലെയും നേതാക്കൾ ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശം ഉന്നയിക്കും. ഹരിയാനയിലെ ജനവിധി അംഗീകരിച്ചാണ് ബിജെപിയും ജെജെപിയും കൈകോർക്കുന്നതെന്ന് അമിത് ഷാ പ്രതികരിച്ചു. ഹരിയാനയ്ക്കു സ്ഥിരതയാർന്ന ഒരു സർക്കാരിനെ നൽകുന്നതിൽ ബിജെപിയും ജെജെപിയും ഒരുമിച്ചു നിൽക്കുന്നതു പ്രധാനമാണെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല പ്രതികരിച്ചു.
ബിജെപി നേതാക്കളായ അമിത് ഷാ, ജെ.പി. നഡ്ഡ എന്നിവര്‍ക്കു നന്ദി അറിയിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനു സ്ഥിരതയാർന്ന സർക്കാർ വേണമെന്നതാണു പാർട്ടിയുടെ അഭിപ്രായമെന്നും ദുഷ്യന്ത് പ്രതികരിച്ചു. 90 സീറ്റുകളുള്ള ഹരിയാനയിൽ ബിജെപിക്കു 40 സീറ്റുകളാണു ലഭിച്ചത്. 10 സീറ്റുകൾ സ്വന്തമാക്കിയ ജെജെപിയുടെ പിന്തുണയോടെ എൻഡിഎയുടെ പിന്‍ബലം 50 ആയി. 46 സീറ്റുകളാണു ഹരിയാനയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്.ഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഡൽഹിയിൽ ജെജെപിയുടെ യോഗം ചേർന്നിരുന്നു. തന്നെ മുഖ്യമന്ത്രിയാക്കുന്നവരെ പിന്തുണയ്ക്കാം എന്നതായിരുന്നു ദുഷ്യന്തിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ ചർച്ചകൾക്കൊടുവിൽ ഉപമുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ഉറപ്പില്‍ ജെജെപി ബിജെപിയോടൊപ്പം നിൽക്കാൻ തീരുമാനിച്ചു.
അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയല്ലേങ്കിലും ജെജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഹരിയാണയില്‍ വോട്ടെണ്ണല്‍ പകുതിയയപ്പോള്‍ തന്നെ ജെജെപിയുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. കര്‍ണാടക മോഡലില്‍ ജെജെപിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു കോണ്‍ഗ്രസിന്‍റേയും ഹൂഡയുടേയും നീക്കം.