വൃദ്ധ നേതൃത്വം കൊണ്ട് സോണിയ സമ്പൂർണ്ണ പരാജയം !മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരും.മോദി തരംഗം ഉറപ്പിച്ച് വിവിധ സര്‍വേ ഫലങ്ങള്‍!!സോണിയ കോണ്‍ഗ്രസ് തകർന്നു തരിപ്പണമാകും.

ന്യുഡൽഹി :ഇന്ത്യ കോൺഗ്രസ് മുക്തമാകാൻ പോകുന്നു .വൃദ്ധ നേതൃത്വം നൽകുന്ന കോൺഗ്രസ് സമ്പൂർണ്ണ പരാജയത്തിലേക്ക് നീങ്ങുന്നു .ഇന്ത്യയിൽ മോദി തരംഗം അരക്കിട്ടുറപ്പിക്കുകയാണ് . രണ്ട് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് സര്‍വേ ഫലങ്ങള്‍. കോണ്‍ഗ്രസിനോ മറ്റ് പാര്‍ട്ടികള്‍ക്കോ എതിരാളിയാകാന്‍ പോലും സാധിക്കില്ലെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ 142 മുതല്‍ 147 സീറ്റ് വരെ ബിജെപി നേടുമെന്നാണ് ജന്‍ കി ബാത്തിന്റെ പ്രവചനം. എന്‍ഡിഎ കക്ഷിയായ ശിവസേന 83 മുതല്‍ 85 സീറ്റ് വരെ നേടും. കോണ്‍ഗ്രസ് എന്‍സിപി സഖ്യം 48 മുതല്‍ 52 സീറ്റ് വരെ നേടും. അതേസമയം ഇവര്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ഇതിലേറെ സീറ്റുകള്‍ നേടിയിരുന്നു. അടുത്തിടെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും ബിജെപിയിലേക്ക് പോയിരുന്നു. അതും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

ബിജെപി വന്‍ കുതിപ്പ് നടത്തുമെന്ന് ജന്‍ കീ ബാത്ത് സര്‍വേ പ്രവചിക്കുന്നു. ഹരിയാനയില്‍ ബിജെപി 58 മുതല്‍ 70 സീറ്റ് വരെ നേടുമെന്ന് ഇവര്‍ പറയുന്നു. ഹരിയാനയില്‍ 90 സീറ്റുകളാണ് ഉള്ളത്. അതേസമയം കോണ്‍ഗ്രസ് 12 മുതല്‍ 15 സീറ്റ് നേടുമെന്നും ജനനായക് ജനത പാര്‍ട്ടി അഞ്ച് മുതല്‍ എട്ട് വരെ സീറ്റ് നേടുനെന്നും സര്‍വേ പ്രവചിക്കുന്നു. 2014ല്‍ 47 സീറ്റാണ് ബിജെപി നേടിയത്. പക്ഷേ കോണ്‍ഗ്രസിന് 15 സീറ്റാണ് ലഭിച്ചത്. ലോക്ദളിന് 19 സീറ്റ് ലഭിച്ചിരുന്നു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കര്‍നാലില്‍ നിന്ന് വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം ഹരിയാനയിലും മഹാരാഷ്ട്രയിലും ഇപ്പോഴത്തെ ഭരണത്തില്‍ 55 ശതമാനം ജനങ്ങള്‍ അസംതൃപ്തരാണ്. എന്നാല്‍ ഇത് മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. വളരെ ദുര്‍ബലമായ അവസ്ഥയിലാണ് പ്രതിപക്ഷം ഉള്ളതെന്നാണ് സര്‍വേകളും സൂചിപ്പിക്കുന്നതും. നേരത്തെ വന്ന ഗ്രൗണ്ട് റിപ്പോര്‍ട്ടിലും ഇത് തന്നെയാണ് സൂചിപ്പിച്ചിരുന്നത്.

എബിപി ന്യൂസ് സീ വോട്ടര്‍ സര്‍വേയില്‍ ബിജെപി ശിവസേന സഖ്യം 200 സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. എന്‍സിപി കോണ്‍ഗ്രസ് സഖ്യം വെറും 55 സീറ്റില്‍ ഒതുങ്ങും. ഹരിയാനയില്‍ ബിജെപി 78 സീറ്റ് നേടി വീണ്ടും അധികാരത്തില്‍ വരുമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം കോണ്‍ഗ്രസിന് സര്‍വേ ഫലം വലിയ തിരിച്ചടിയാണ് നല്‍കുന്നത്. തിരിച്ചുവരവിനായി സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും, സംസ്ഥാന സമിതികളില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിഭാഗീയത അടക്കം തിരിച്ചടിയാവുമെന്നാണ് സൂചന.

ഐഎഎന്‍എസ് സി വോട്ടര്‍ സര്‍വേയില്‍ 59.8 ശതമാനം പേര്‍ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് അഭിപ്രായപ്പെട്ടത്. വെറും 15.8 ശതമാനമാണ് കോണ്‍ഗ്രസ് വിജയിക്കുമെന്ന് പറഞ്ഞത്. അതേസമയം 40.3 ശതമാനം പേര്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയാവണമെന്നാംഅ ആവശ്യപ്പെട്ടത്. 19.9 ശതമാനം പേര്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡ മുഖ്യമന്ത്രിയാവണമെന്ന് അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍ 48.8 ശതമാനം പേര്‍ ബിജെപി വിജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ സംസ്ഥാനങ്ങളിലേറ്റ തിരിച്ചടിയില്‍ നിന്ന് ബിജെപി വന്‍ തിരിച്ചുവരവാണ് നടത്താന്‍ ഒരുങ്ങുന്നതെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ടായിരുന്നു ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സമീപിച്ചത്. എന്നാല്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ശേഷം ബിജെപി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി എന്നാണ് ഉറപ്പാവുന്നത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തില്ലെന്ന സൂചന കൂടിയാണ് ഫലം തെളിയിക്കുന്നത്.

Top