കോട്ടയം: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ വിജയം ഉണ്ടാകുമെന്ന് പിസി ജോർജ് . കേരളത്തില്‍നിന്നു ബിജെപി മൂന്ന് സീറ്റുകള്‍ നേടുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു .
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് അഞ്ച് സീറ്റ് ലഭിക്കും-പ്രകാശ് ജാവദേക്കർ പറഞ്ഞിരുന്നു.എന്നാൽ അത് മൂന്നായി ഉറപ്പിച്ച് പിസി ജോർജ്ജ് .തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി വിജയം നേടുമെന്നാണ് പ്രതീക്ഷ.
നരേന്ദ്രമോദിതന്നെ അടുത്ത പ്രധാനമന്ത്രിയായി തുടരുമെന്നും 350നു മുകളില്‍ സീറ്റുകള്‍ ബിജെപി നേടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.എല്‍ഡിഎഫ് മൂന്ന് സീറ്റും യുഡിഎഫ് പത്തിലധികം സീറ്റുകളും നേടുമെന്നും നാലിടങ്ങളില്‍ ഫലം പ്രവചനാതീതമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.