പാലു തരുന്ന പശുവിന്റെ വേലിചാട്ടം; തച്ചങ്കരിയെക്കുറിച്ച് പിസി ജോര്‍ജ് പറയുന്നതിങ്ങനെ

pc-george-assembly

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരി എടുത്തുചാട്ടക്കാരനായിരുന്നുവെന്ന് പി.സി ജോര്‍ജ് എംഎല്‍എ. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തു നിന്നും ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റിയത് നന്നായെന്നും അദ്ദേഹം പറഞ്ഞു.

പാലു തരുന്ന പശുവിന്റെ വേലിചാട്ടമാണ് തച്ചങ്കരിയില്‍ കണ്ടതെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വകുപ്പ് മന്ത്രിയുമായി സഹകരിക്കുന്നവരെയാണ് തലവന്മാരാക്കേണ്ടതെന്നും ജോര്‍ജ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ പരാതിയെ തുടര്‍ന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തച്ചങ്കരിയെ പദവിയില്‍ നിന്നും നീക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. തുടര്‍ന്ന് എഡിജിപി അനന്തകൃഷ്ണനെ പുതിയ ഗതാഗത കമ്മിഷണറായി നിയമിക്കാനും തീരുമാനമായി. കെ.ബി.പി.എസ് എം.ഡിയായി തുടരാനാണ് തച്ചങ്കരിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും ഗതാഗതവകുപ്പില്‍ നടപടി വൈകിയെന്നേയുള്ളൂ എന്നും തച്ചങ്കരിയെ മാറ്റിയ തീരുമാനത്തോട് വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

Top