കൊല്ലം കോർപറേഷനിലെ പതിനാലാം ഡിവിഷനായ ആശ്രാമത്ത് ബിജെപി സ്ഥാനാർത്ഥി സജിതാനന്ദ ടീച്ചർ തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ 231 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇവിടെ ബിജെപി വിജയിക്കുന്നത്. മുന്നണികൾ മാറിമാറി ഭരിച്ച ആശ്രാമത്തെ വികസന മുരടിപ്പും അഴിമതികളും ഈ തിരഞ്ഞെടുപ്പിൽ വൻ ചർച്ചയായിരുന്നു. ആശ്രാമത്തിന്റെ വികസനത്തിന് ആശ്രാമം കണ്ണന്റെ മണ്ണിൽ ഈ തവണ താമര വിരിയിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെ ജാതി മത പാർട്ടിഭേദമന്യേ ആശ്രാമം നിവാസികൾ ബിജെപി യുടെ കൊടിക്കീഴിൽ അണി നിരന്നപ്പോൾ ആശ്രാമത്ത് സംഭവിച്ചത് ചരിത്ര വിജയം. ഒരൊറ്റ മനസ്സോടെ പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനത്തിനൊപ്പം പ്രൊഫഷണലുകൾ അടക്കം അണിനിരന്നു വ്യക്തമായ ലക്ഷ്യത്തോടെ, കൃത്യമായ അജണ്ട നിശ്ചയിച്ചു നടത്തിയ പ്രവർത്തനമാണ് ആശ്രമത്തിന്റെ ചരിത്ര വിധിക്കു പിന്നിലെന്ന് ആശ്രാമത്തെ തല മുതിർന്ന ബിജെപി നേതാക്കളായ ഉണ്ണികൃഷ്ണൻ, ശ്രീകുമാർ, വിനു നമ്പാരത്ത് എന്നിവർ അറിയിച്ചു.
വീട്ടമ്മമാർ അടക്കമുള്ള വൻ വനിതാ സാന്നിദ്ധ്യം തുടക്കം മുതൽ സ്ഥാനാർത്ഥി സജിതാനന്ദ ടീച്ചർക്ക് പിന്തുണയർപ്പിച്ചു കൂടെയുണ്ടായിയുരുന്നു. ആശ്രമത്തിലെ ഓരോ വിഷയങ്ങളും ശ്രദ്ധയോടെ പഠിച്ച്, വികസനം അജണ്ടയാക്കി നടത്തിയ ആശ്രമത്തിലെ ക്യാമ്പയിൻ കേരളമാകെ ചർച്ചയായ ഒന്നായിരുന്നു. “ആശ്രാമത്തെ താമര വസന്തം” എന്ന പേരിൽ പുറത്തിറക്കിയ പ്രോമോസോങ്ങും ആശ്രാമം നിവാസികളെ ഉൾക്കൊള്ളിച്ചു നടത്തിയ വ്യത്യസ്തമായ പ്രചാരണ ക്യാമ്പയിനും തുടക്കം മുതലേ ജനങ്ങൾ ഏറ്റെടുത്തിരുന്നു. വരുന്ന നിയമസഭാ ഇലെക്ഷനിൽ ഈ വിജയം ബിജെപി പ്രവർത്തകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഒന്നാണെന്ന് കൊല്ലം ജില്ലയിലെ ബിജെപിയുടെ പ്രമുഖ നേതാവ് അഡ്വ വേണുഗോപാൽ പ്രത്യാശ പ്രകടിപ്പിച്ചു.