കോടതിയില്‍ മോഷണം; കേസ് ഫയലുകള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

Armed-robber

കായംകുളം: കള്ളന്മാര്‍ ഇപ്പോള്‍ പോലീസ് സ്‌റ്റേഷനിലും കോടതിയിലും വരെ കയറി മോഷ്ടിക്കുന്നു. കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മോഷണശ്രമം നടന്നത്. കേസ് ഫയലുകള്‍ നഷ്ടപ്പെട്ടതായാണ് വിവരം.

മജിസ്ട്രേറ്റിന്റെ മുറിയില്‍ കടന്ന കള്ളന്‍ ലാപ്ടോപ്പ് നശിപ്പിക്കുകയും ഫയലുകള്‍ വാരിവലിച്ചിടുകയും ചെയ്തു. വെദ്യൂതി വിച്ഛേദിച്ച ശേഷമാണ് ഇയാള്‍ മോഷണത്തിനായി മുറിയ്ക്കുള്ളില്‍ കടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കോടതി ജീവനക്കാരുടെ പരാതിയിന്മേല്‍ കേസെടുത്തു. സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Top