ദില്ലി: രാജ്യത്ത് കനത്ത ജാഗ്രത …ജൂൺ രണ്ടിന് ഇന്ത്യയിൽ ഭീകരാക്രമണം നടത്താണ് ലക്ഷ്യമിട്ടതായി വിവരം .പന്ത്രണ്ടോളം ഭീകരൻ ഇന്ത്യയിൽ നുഴഞ്ഞു കയറി എന്നാണ് റിപ്പോർട്ട് . ജമ്മുകശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയതായി രഹസ്യ റിപ്പോര്‍ട്ട് വന്നതോടെ ദില്ലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടന്ന് 12 ജെയ്ഷെ മുഹമ്മദ് ഭീകകര്‍ എത്തിയിട്ടുണ്ടെന്നും വലിയ ഭീകരാക്രമണങ്ങള്‍ നടത്താനാണ് സംഘം ലക്ഷ്യമിടുന്നതെന്നുമാണ് സൈന്യത്തിന് ലഭിച്ചിട്ടുള്ള രഹസ്യ വിവരം. ജമ്മുകശ്മീരിന് പുറമേ ദില്ലിയിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ചെറിയ സംഘങ്ങളായി തിരിഞ്ഞ് ആക്രമണം നടത്തുമെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരം. ബാദര്‍ പോരാട്ടത്തിന്റെ വാര്‍ഷികദിനമായ ജൂണ്‍ രണ്ട് ശനിയാഴ്ച ഭീകരാക്രമണം നടത്താനാണ് പദ്ധതിയിട്ടുള്ളതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. സൗത്ത് കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനം ഭീകരര്‍ ആക്രമിച്ചിരുന്നു. പുല്‍വാമയില്‍ നിന്ന് ഭീകരരുടെ പക്കല്‍ നിന്ന് സുരക്ഷാ സേന സ്ഫോടക വസ്തുുക്കളും കണ്ടെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ബാദര്‍ വാര്‍ഷികത്തില്‍ ജമ്മു കശ്മീരില്‍ ഒന്നിലധികം ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷെ മുഹമ്മദ് രംഗത്തെത്തുകയും ചെയ്തിരുന്നു.


