കൊച്ചി:ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ കീഴിലുള്ള ഹ്യൂമന്‍ റൈറ്റ്‌സ് സംസ്ഥാന സ്റ്റുഡന്റ്‌സ് ക്ലബ്ബിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവുമായ ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു. തുല്യ നീതിയും സമാധാനവും നിലനിര്‍ത്തനായി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ ഡോ. ബോബി ചെമ്മണൂര്‍ നടത്തുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പദവിയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ഭാരവാഹികള്‍ അറിയിച്ചു.
ഒരുപാട് ചാരിറ്റി പ്രവർത്തനത്തിലൂടെ മലയാളികൾക്ക് കൈത്താങ്ങാകുന്ന വ്യക്തിയാണ് ഡോ.ബോബി ചെമ്മണ്ണൂർ .എല്ലാ മേഖലയിലും ബോബി ചെമ്മണ്ണൂർ മനുഷ്യത്തപരമായ ഇടപെടലുകൾ നടത്താറുണ്ട് കഴിഞ്ഞ പ്രളയകാലത്ത് പ്രളയത്തില്പ്പെട്ട് ബുദ്ധിമുട്ടുന്നവര്ക്കായി ചെമ്മണൂര് ഇന്റര്നാഷണല് ജ്വല്ലേഴ്സിന്റെ 44 ഷോറൂമുകളിലും ഹെല്പ്പ് ഡെസ്ക്കുകള് ആരംഭിച്ച് ദുരിത ബാധിതര്ക്കായ് ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള് എന്നിവ ഇവിടെ നിന്ന് ലഭ്യമാക്കിയിരുന്നു ഡോ. ബോബി ചെമ്മണൂര് തന്നെ രക്ഷാ പ്രവര്ത്തനത്തിന് ഇറങ്ങിക്കഴിഞ്ഞു. തൃശ്ശൂര്, പാലക്കാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില് ഡോ. ബോബി ചെമ്മണൂര് നേരിട്ടെത്തി അവശ്യസാധനങ്ങള് വിതരണം ചെയ്തിരുന്നു .വിവിധ ഷോറൂമുകളില് നിന്നും ജീവനക്കാര് സമീപ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി ദുരിതബാധിതര്ക്ക് ആവശ്യമുള്ള ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ വിതരണം ചെയ്തിരുന്നു ആയിരക്കണക്കിന് സ്റ്റാഫുകളും, ബോബി ഫാന്സും രക്ഷാപ്രവര്ത്തനങ്ങള്ക്ക് സജീവമായി രംഗത്തുണ്ടായിരുന്നു .