വിവാദ നായിക സണ്ണി ലിയോണിന് സിനിമയില്‍ ഒറ്റൊരു ആഗ്രഹമേയുള്ളൂ. അത് ആരാധകര്‍ സാധിച്ചു കൊടുത്തേ മതിയാകൂ. തന്റെ സിനിമ കാണുകയും വേണം എന്നിട്ട് വിമര്‍ശിക്കുകയും വേണം ചിലര്‍ക്ക്. അത്തരക്കാരോട് സണ്ണിക്ക് പറയാനുള്ളത് ഒന്നുമാത്രം. നിങ്ങള്‍ എന്റെ ചിത്രം കാണേണ്ട. വിമര്‍ശകര്‍ തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കേണ്ടെന്നാണ് സണ്ണിക്ക് പറയാനുള്ളത്.
അവാര്‍ഡ് പ്രതിക്ഷിച്ചല്ല ഇത്രയും കാലം അഭിനയിച്ചത്. ആരാധകരുടെ പിന്തുണമാത്രം മതി, അതുമാത്രമേ ആഗ്രഹിക്കുന്നുള്ളു എന്നു താരം പറയുന്നു. ആരാധകര്‍ തന്നെ കാണട്ടെ, തന്റെ ചിത്രങ്ങള്‍ ആരാധകര്‍ മാത്രം കണ്ടാല്‍ മതിയെന്നും നിരൂപകര്‍ക്കുള്ള മറുപടിയായി വ്യക്തമാക്കുന്നു.
തിരഞ്ഞെടുക്കുന്ന എല്ലാ ചിത്രങ്ങളിലും തനിക്കു നൂറു ശതമാനം വിശ്വാസമുണ്ടൈന്നും ഇവര്‍ പറയുന്നു. മിലാപ് സവേരി സംവിധാനം ചെയ്യത മസ്തിസാദെ എന്ന ചിത്രത്തിലാണു സണ്ണി ഒടുവിലായി അഭിനയിച്ചത്. പോണ്‍ ചിത്രങ്ങളില്‍ നിന്നു ബോളിവുഡ് സിനിമാ ലോകത്തേയ്ക്കു ചേക്കേറിയ സണ്ണി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട താരം കൂടിയാണ്.