കുപ്പിവെള്ളം: സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണ്ടെത്തൽ; ഉപയാഗം നിങ്ങളെ രോഗക്കിടക്കയില്‍ എത്തിക്കും

കുപ്പിവെള്ളം കുടിക്കുന്നതിലെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ധാരാളം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടന തന്നെ അടുത്തിടെ പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക് തരികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇപ്പോഴിതാ സംസ്ഥാന ആരോഗ്യ വകുപ്പ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്.

സംസ്ഥാനത്തു വില്‍പന നടത്തുന്ന രണ്ട് ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ അത്യന്തം അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അഞ്ച് ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ ബാക്ടീരിയയും 13 ബ്രാന്‍ഡുകളില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനുഷ്യരുടെയും മൃഗങ്ങളുടെയും ആമാശയഭാഗങ്ങളിലാണ് ഇ-കോളി ബാക്ടീരിയ കണ്ടുവരുന്നത്. മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പകരാന്‍ ഇതു കാരണമാകും. മനുഷ്യവിസര്‍ജ്യത്തിലാണ് ഇതു പ്രധാനമായും കാണപ്പെടുന്നത്. ശരിയായി വേവിക്കാത്ത മാംസം, മലിനജലം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ നമ്മുടെ ശരീരത്തിലെത്തുന്നത്.

Top