ആളൊഴിഞ്ഞ വീട്ടിൽ വച്ച് മകനെ പീഡിപ്പിച്ചു; രണ്ടാനച്ഛൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. തകഴി മീത്തിൽച്ചിറ വീട്ടിൽ രാജേഷ് ഇട്ടിരാജേഷ് (40) നെയാണ് അമ്പലപ്പുഴ സി.ഐ ബിജു വി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
രാജേഷിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള പത്താം ക്ലാസ് വിദ്യാർഥിയായ മകനെയാണ് ഇയാൾ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. സ്‌കൂളിലേയ്ക്കു പോകാൻ ബസുകാത്തുനിന്ന കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് 13, 19, തീയ്യതികളിലാണ് ഇയ്യാൾ പീഡനം നടത്തിയത്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. ഇയ്യാൾ സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറഞ്ഞു. ബഹളത്തെ തുടർന്ന് ഇയാളുടെ ഭാര്യ മാറി താമസിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top