മസ്കറ്റ് : എമിറേറ്റ് യുവതിയുടെ ധീരത അപകടത്തിൽ പെട്ടവരുടെ ജീവൻ രക്ഷിച്ചു. ഓടിക്കൊണ്ടിരിക്കെ അപകടത്തില്‍പ്പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത് എമിറേറ്റ് യുവതിയായിിരുന്നു. ബാദ്ര്യ അഹമ്മദ് അല്‍ ഷെഹി എന്ന യുവതിയുടെ ധൈര്യപൂര്‍വമായ ഇടപെടലാണ് അപകടത്തില്‍പ്പെട്ട കുട്ടികളെയും വനിതകളെയും രക്ഷപ്പെടുത്താന്‍ സഹായിച്ചത്. എപ്പോള്‍ വേണമെങ്കിലും കാര്‍ പൊട്ടിത്തെറിക്കാമായിരുന്നു. ഈ ദുരന്ത സാഹചര്യത്തിലായിരുന്നു യുവതിയുടെ ശ്രദ്ധേയമായ രക്ഷാപ്രവര്‍ത്തനം. റാസല്‍ ഖൈമ പൊലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് റിസോഴ്‌സസില്‍ നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍ കൂടിയാണ് ബാദ്ര്യ അഹമ്മദ്.
അജ്മാനിലെ തന്റെ സര്‍വ്വകലാശാലയിലേക്ക് കാറില്‍ പോവുകയായിരുന്നു ബാദ്ര്യ. ഷീഹ് അല്‍ ബാരിയട്ട് റോഡിലൂടെ പോകവെ, അതിവേഗതയില്‍ വന്ന ഒരു കാര്‍ നിയന്ത്രണം വിട്ട് പലകുറി റോഡില്‍ മറിഞ്ഞു. മറിഞ്ഞ കാറില്‍ രണ്ട് സ്ത്രീകളും 3 കുട്ടികളും ഒരു സഹായിയായ സ്ത്രീയും കുടുങ്ങിയിരുന്നു. ഇവരുടെ നിലവിളി ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു.
അതേസമയം കാറില്‍ നിന്ന് പ്രത്യേക രീതിയില്‍ പുക ഉയരാനും തുടങ്ങി.പൊടുന്നനെ കാര്‍ നിര്‍ത്തി താന്‍ ചാടിയിറിങ്ങി. തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ കുട്ടികളെ ആദ്യം രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഈ സമയം ചില യുവാക്കള്‍ കൂടി ഓടിയെത്തി. അവരുടെയും സഹായത്തോടെ കുട്ടികളെ പുറത്തെത്തിച്ച് തന്റെ കാറിലേക്ക് ബാദ്ര്യ മാറ്റി. അല്ലായിരുന്നെങ്കില്‍ കാറിനുള്ളില്‍ തളം കെട്ടിയ രക്തം കണ്ട് കുട്ടികള്‍ നടുങ്ങുകയും അത് മാനസികാഘാതത്തിന് ഇടയാക്കുകയും ചെയ്യുമായിരുന്നു.
തുടര്‍ന്ന് വീട്ടുജോലിക്കാരിയെ പുറത്തെടുത്ത് അവരെയും കാറിലേക്ക് മാറ്റി. അതേസമയം അപകടത്തില്‍പ്പെട്ട കാര്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലായിരുന്നു.കാറില്‍ നിന്ന് പുറത്തുവരുന്ന പുകയുടെ അളവ് വര്‍ധിച്ചുവന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ് കുടുങ്ങിക്കിടക്കുന്ന രണ്ട് സ്ത്രീകളെ പുറത്തെത്തിക്കുകയും വേണം. കാറില്‍ നിന്ന് പുറത്തുവരുന്ന പുകയുടെ അളവ് വര്‍ധിച്ചുവന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ് കുടുങ്ങിക്കിടക്കുന്ന രണ്ട് സ്ത്രീകളെ പുറത്തെത്തിക്കുകയും വേണം.
അപ്പോഴേക്കും രക്ഷാപ്രവര്‍ത്തനത്തിനായി ചില വാഹനങ്ങള്‍ എത്തിയിരുന്നു.തുടര്‍ന്ന് അവയില്‍ പരിക്കേററ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.ബാദ്ര്യയുടെ പ്രവൃത്തിക്ക് ആദരവും അഭിനന്ദനവും അര്‍പ്പിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അവസരോചിത ഇടപെടലിന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ബാദ്ര്യയെ ആദരിച്ചു.