റോഡ് റോളര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു; സംഭവം കൊല്ലത്ത്

കൊല്ലം: അഞ്ചലില്‍ റോഡ് റോളര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ്(37) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണു സംഭവം.

അഞ്ചല്‍ ബൈപ്പാസിന്റെ പണി നടക്കുന്ന കുരിശിന്‍മുക്കിലാണ് അപകടം നടന്നത്. പകല്‍സമയത്ത് പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന റോഡ് റോളര്‍ രാത്രി പണികള്‍ക്കായി എടുക്കവെ വിനോദ് അടിയില്‍ പെടുകയായിരുന്നു. യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയെന്നാണു വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിനോദ് റോഡ് റോളറിനു സമീപത്തു കിടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.വാഹനം എടുക്കാന്‍ വന്ന ഡ്രൈവര്‍ ഇതു ശ്രദ്ധിച്ചിരുന്നില്ല. സംഭവസ്ഥലത്തുവച്ചു തന്നെ വിനോദ് മരിച്ചു. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു.

Top