രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു

accident

ഡാര്‍ജിലിംഗ്: ഡാര്‍ജിലിങ്ങില്‍ നിന്നു ബഗ്ദോഗ്രയിലേക്ക് പോകുകയായിരുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും സുരക്ഷാ ഉദ്യോഗസ്ഥരും അപകടത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിയന്ത്രണംവിട്ട വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. 30 അടിയോളം താഴ്ച്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ കാര്‍ മരത്തില്‍ തട്ടി നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

മമതയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വാഹനത്തിലുണ്ടായിരുന്ന ആറു പേരേയും നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴ കാരണം പ്രദേശം കോടമൂടിക്കിടന്നതിനാല്‍ ഡ്രൈവര്‍ക്ക് റോഡ് കാണാന്‍ കഴിയാതിരുന്നതാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Top