ബ്രസീലുമെത്തി: കോപ്പയില്‍ ഇനി ക്വാര്‍ട്ടര്‍ കാലം

braകോപ്പ അമേരിക്ക ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി. വ്യാഴാഴ്ച്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ചിലി ഉറുഗ്വെയെ നേരിടും. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ബൊളീവിയയും പെറുവും ഏറ്റുമുട്ടും. കൊളംബിയയാണ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി. ശനിയാഴ്ച്ചയാണ് മത്സരം. ബ്രസീലും പരാഗ്വെയും തമ്മിലാണ് അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.
ക്വാര്‍ട്ടര്‍ ലൈനപ്പായതോടെ അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന ഫൈനല്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. സെമിയില്‍ ഇരു ടീമും ഏറ്റുമുട്ടാനുള്ള സാധ്യത ഏറുകയും ചെയ്തു. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആറ് പോയിന്റുമായി സി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വെനസ്വേലയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. തോല്‍വിയോടെ വെനസ്വേല ക്വാര്‍ട്ടര്‍ കാണാതെ പുറത്ത
കൊളംബിയയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ഗ്രൂപ്പ് സിയില്‍ രണ്ടാംസ്ഥാനക്കാരായി പെറു ക്വാര്‍ട്ടറിലെത്തി. ബ്രസീല്‍ വെനസ്വേലയെ തോല്‍പ്പിച്ചതോടെ മൂന്നാംസ്ഥാനക്കാരായി കൊളംബിയയും ക്വാര്‍ട്ടറിലെത്തി. പെറുവിന് ബൊളീവിയയും കൊളംബിയയ്ക്ക് അര്‍ജന്റീനയുമാണ് ക്വാര്‍ട്ടറില്‍ എതിരാളികള്‍.

 

Top