മരണമെത്തുന്നതിന് തൊട്ടുമുമ്പ് ക്യാന്‍സര്‍ രോഗിയെ ജീവിതപങ്കാളിയാക്കി; ലോകത്തെ കണ്ണീരണിയിച്ച് യുഎസ് ദമ്പതികള്‍

ന്യൂയോര്‍ക്ക്: ക്യാന്‍സര്‍ രോഗിയായിരുന്ന കാമുകിയെ മരണം തട്ടിയെടുക്കും മുമ്പേ ആശുപത്രി കിടക്കയില്‍ ജീവിതപങ്കാളിയാക്കി ലോകത്തെ കണ്ണീരണിയിച്ചു യു.എസ് ദമ്പതികള്‍. ഒരു വര്‍ഷം മുമ്പ് സ്തനാര്‍ബുദം ബാധിച്ച് കിടപ്പിലായ ഹീതര്‍ മോഷര്‍ എന്ന യുവതിക്കും കാമുകന്‍ ഡേവിഡിനും അമേരിക്കയിലെ ഫ്രാന്‍സിസ് ആശുപത്രി വിവാഹവേദിയായപ്പോള്‍ കണ്ടു നിന്ന ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരടക്കി.

2015 മേയില്‍ ഒരു ഡാന്‍സ് ക്ലാസില്‍ വച്ചാണ് ഹീതറും ഡേവിഡും കണ്ടുമുട്ടിയത്. ഇരുവരും നല്ല സൗഹൃദത്തിലായി. സൗഹൃദം പ്രണയത്തിലേക്ക് ചാഞ്ഞു തുടങ്ങിയ നേരത്തായിരുന്നു 2016 ഡിസംബറില്‍ ഹീതറിന് സ്തനാര്‍ബുദമാണെന്ന വാര്‍ത്തയറിഞ്ഞത്. എന്നാല്‍ അന്നു രാത്രി തന്നെ ഡേവിഡ് അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചു. അര്‍ബുദത്തിന്റെ പാതയില്‍ നീ ഒറ്റയ്ക്കല്ലെന്ന് വാക്കു നല്‍കി അവള്‍ക്കൊപ്പം നടന്നു തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മൂന്നാം ഘട്ടത്തിലേക്കടുത്ത ഹീതറിന്റെ അര്‍ബുദം അവളെ ഡേവിഡിന് തിരിച്ചു നല്‍കില്ലെന്ന് ഉറപ്പായി. മാസങ്ങള്‍ കടന്നു പോയി. ഹീതര്‍ പൂര്‍ണമായും കിടപ്പിലായി. പ്രണയസാമീപ്യമായി ഡേവിഡ് ആശുപത്രി കിടക്കയ്ക്കരികിലുണ്ടായിരുന്നു. കൃത്യം ഒരു വര്‍ഷം ഹീതര്‍ അര്‍ബുദത്തോട് പടപൊരുതി. 2017 ഡിസംബര്‍ 30ന് വിവാഹിതരാകാന്‍ ഹീതര്‍ – ഡേവിഡ് ദമ്പതികള്‍ തീരുമാനിച്ചു. എന്നാല്‍ ഏതു നിമിഷവും മരണം ഹീതറിനെ തേടിയെത്തിയേക്കുമെന്ന ഭയത്തില്‍ ഡിസംബര്‍ 23ന് അവര്‍ വിവാഹിതരായി. 18 മണിക്കൂര്‍ മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഹീതര്‍ ജീവിതത്തോട് വിട പറഞ്ഞു. ഡേവിഡിനോടും.

”ഹീതറിന് മാത്രമേ അതിന് സാധിക്കുമായിരുന്നുള്ളൂ, മറ്റാരെങ്കിലുമായിരുന്നെങ്കില്‍ മരണത്തിനു മുന്നില്‍ നേരത്തേ തോറ്റുകൊടുത്തേനെ. ഡോക്ടര്‍മാര്‍ക്കുവരെ ഇക്കാര്യത്തില്‍ അദ്ഭുതമായിരുന്നു”- ഡേവിഡ് പറയുന്നു.

Top