വിജയ് മല്യക്ക് തിരിച്ചടി !!! ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം.. കോ‌ടതി ഉത്തരവ് ബ്രി‌ട്ടൺ അംഗീകരിച്ചു!!

ലണ്ടൻ : ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് മൂവായിരം കോടി രൂപ ഇന്ത്യ വിട്ട വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് കൈമാറാൻ ബ്രിട്ടന്റെ തീരുമാനം. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടണ്‍ ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു, ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചു.മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നേരത്തെ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കുവാനാണ് ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്.

സ്‌കോട്ലന്‍ഡ് യാര്‍ഡ് പുറപ്പെടുവിച്ച വാറന്റ് പ്രകാരം 2016 ഏപ്രിലില്‍ മല്യയെ യുകെയില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. ജാമ്യത്തില്‍ കഴിയുന്ന മല്യയെ ഇന്ത്യക്കു വിട്ടുനല്‍കാവുന്നതാണെന്ന് യുകെയിലെ കോടതി കഴിഞ്ഞ മാസം വിിധിച്ചിരുന്നു. എന്നാൽ നടപ‌ിക്രമങ്ങൾ പൂർത്തിയായിരുൂന്നില്ല. ‌ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. deepika-padukone-with-vijay-mallya-jpgവിവിധ കേസുകളിലായി മല്യയുടെ 12,400 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ ഇതിനകം കണ്ടുകെട്ടിയിട്ടുമുണ്ട്. ഇതിൽ ചിലത് ലേലം ചെയ്തിട്ടുമുണ്ട്. നിലവില്‍ മല്യയെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതി വിധി വന്നതിന് പിന്നാലെ ബ്രിട്ടണിലെ ഇന്ത്യന്‍ എംബസി മല്യയെ വിട്ടുകിട്ടുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതേസമയം കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ വിജയ് മല്ല്യയ്ക്ക് അവസരമുണ്ട്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുന്ന പക്ഷം വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാന്‍ ഇനിയും കാലതാമസം നേരിട്ടേക്കാം.

Top