എറണാകുളം ബ്രോഡ് വേയില്‍ മാലിന്യത്തിനരികില്‍ ഇരുന്ന് സബ് ജഡ്ജിയുടെ പ്രതിഷേധം; മാലിന്യക്കൂമ്പാരം ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യം

കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ സബ് ജഡ്ജി എഎം ബഷീറിന്റെ പ്രതിഷേധം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സില്ല, മാലിന്യങ്ങള്‍ കൂട്ടിയിടുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം. ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയാണ് ബഷീര്‍. മാലിന്യത്തിനരികില്‍ ഇരുന്ന് കൊണ്ടാണ് ബഷീര്‍ പ്രതിഷേധിക്കുന്നത്. ബ്രോഡ് വേയില്‍ മാലിന്യകൂമ്പാരം ഉടന്‍ നീക്കണമെന്ന് ബഷീര്‍ ആവശ്യപ്പെട്ടു.

Top