രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വന്‍ തിരുത്തി എഴുത്തുകളാണ് നടക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ബജറ്റ് അവതരിപ്പിച്ച് 50 വര്‍ഷത്തിന് ശേഷമാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്നത്. ഭാരതത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിന്റെ എന്നപോലെ ഈ ബജറ്റിന്റെയും ഉദ്ദേശങ്ങളില്‍ ഒന്നാണ്. ബജറ്റിനുള്ളില്‍ മാത്രമല്ല പുറത്തും അതിനുള്ള സൂചനകള്‍ നല്‍കിയിരിക്കുകയാണ് നിര്‍മ്മല സീതാരാമന്‍.
ചുവന്ന പട്ടുതുണിയില്‍ പൊതിഞ്ഞ ഒരു ഫയല്‍ക്കെട്ടുമായിട്ടാണ് നിര്‍മലാ സീതാരാമന്‍ തന്റെ ആദ്യ ബജറ്റ് അവതരത്തിനായി പാര്‍ലമെന്റിലെത്തിയത്. അശോക ചിഹ്നം പതിച്ചിട്ടുണ്ട് ഇതിന് മുകളില്‍. സാദാരണ ഒരു സ്യൂട്ട്‌കേസുമായി വരുന്ന ധനമന്ത്രിമാരെ കണ്ട് പരിചയമുള്ളവര്‍ക്ക് ഇത് പുതിയ കാഴ്ചയാണ്. ബജറ്റ് എന്ന വാക്കു തന്നെ ബൂജറ്റ് (ചെറിയ തുകല്‍ പെട്ടി) എന്ന ഫ്രഞ്ച് വാക്കില്‍ നിന്ന് വന്നതാണ്.
ടി.ടി.കൃഷ്ണമാചാരി ഫയല്‍ ബാഗുമായി വന്നതൊഴിച്ചാല്‍ കൊളോണിയല്‍ പാരമ്പര്യത്തിന്റെ സൂചകമായി സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെയുള്ള മിക്ക ബജറ്റുകളും പെട്ടിയിലാക്കിയാണ് ധനകാര്യ മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എത്തിച്ചിരുന്നത്. എന്നാലിത്തവണ ആ ചരിത്രം മാറ്റിയിരിക്കുകയാണ് നിര്‍മലാ സീതാരമാന്‍.
ഇതാണ് ഇന്ത്യന്‍ പാരമ്പര്യം. പാശ്ചാത്യ ചിന്തയുടെ അടിമത്തത്തില്‍ നിന്ന് നമ്മള്‍ വേര്‍പ്പെടുന്നതിന്റെ പ്രതീകമായിട്ടാണ് ഇതിനെ കാണുന്നത്. ഇതൊരു ബജറ്റല്ല മറിച്ചൊരു ലഡ്ജര്‍ (കണക്കു പുസ്തകം) ആണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറഞ്ഞു.