കൊല്ലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമ്മിതം.അന്വോഷണം ഊർജിതം.

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമ്മിതമെന്ന് സംശയം. സ്ഥലത്ത് വീണ്ടും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ 14 വെടിയുണ്ടകൾ കണ്ടെത്തിയത്. ഇവയിൽ 12 എണ്ണത്തിന്‍റെ മുകളിലും പാകിസ്ഥാൻ ഓഡൻസ് ഫാക്ടറി എന്നതിന്‍റെ ചുരുക്കരൂപമായ PoF എന്ന് എഴുതിയിട്ടുണ്ട്. ഇതാണ് പാക് നിർമ്മിത വെടിയുണ്ടകളാണിതെന്ന റിപ്പോർട്ടുകൾക്ക് പിന്നിൽ.എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്..കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപം വഴിയരികിലാണ് 14 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്.

അതേസമയം, കണ്ണൂർ കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റിൽ നിന്ന് കാറിൽ കടത്തവെ വെടിയുണ്ടകൾ പൊലീസ് പിടികൂടി. സംഭവത്തിൽ തില്ലങ്കേരി സ്വദേശി പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കൊല്ലം കുളത്തൂപ്പുഴയിൽ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് നാട്ടുകാർ വെടിയുണ്ടകൾ കണ്ടെത്തിയത്. കുരണ്ട് തരത്തിലുള്ള വെടിയുണ്ടകളാണ് പൊതിയില്‍ ഉണ്ടായിരുന്നത്. 12 എണ്ണം മെഷിൻ ഗണ്ണില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതും രണ്ടെണ്ണം സധാരണ വെടിയുണ്ടകളുമാണ്. മെഷിൻ ഗണ്ണിൽ ഉപയോഗിക്കുന്ന തരം വെടിയുണ്ടകൾ കണ്ടെത്തിയ സാഹചര്യത്തിൽ സംഭവം ഗൗരവമായി കണക്കാക്കി പരിശോധന നടത്തുകയാണ് പൊലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കൊട്ടാരക്കര സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലാണ് നിലവിൽ സംഭവത്തിൽ അന്വേഷണം നടക്കുന്നത്.കണ്ണൂർഅതേസമയം, കണ്ണൂർ – കർണാടക അതിർത്തിയിലെ കൂട്ടുപുഴ ചെക് പോസ്റ്റിൽ കാറിൽ ഒളിപ്പിച്ചു കടത്തവേ വെടിയുണ്ടകൾ പിടികൂടി. ആറ് പാക്കറ്റുകളിലായി അറുപത് വെടിയുണ്ടകളാണ് പിടിച്ചെടുത്തത്. പതിവ് വാഹനപരിശോധനക്കിടെയാണ് കാറിന്റെ ഡിക്കിയിൽ നിന്ന് എക്സൈസ് സംഘം വെടിയുണ്ടകൾ പിടിച്ചെടുത്തത്.കാറോടിച്ചിരുന്ന തില്ലങ്കേരി സ്വദേശി കെ പ്രമോദിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇരിട്ടി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. നാടൻ തോക്കിൽ ഉപയോഗിക്കുന്ന ഉണ്ടകളാണ് പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ വെടിയുണ്ടകളുമായി കുടകിനടുത്തുള്ള വിരാജ്പേട്ടയിൽ നിന്നും വരുന്ന വഴിയാണെന്നാണ് വിവരം.

നേരത്തെ കൊല്ലത്തു നിന്നും എത്തിയ ബാലസ്റ്റിക് സംഘത്തിന്‍റെ പ്രാഥമിക പരിശോധയിൽ തന്നെ വെടിയുണ്ടകൾ ഇന്ത്യൻസേനാ വിഭാഗങ്ങളുടേതല്ലെന്ന് കണ്ടെത്തിയിരുന്നു. പാക് നിർമ്മിതമാണെന്ന സംശയമുയർന്നതോടെ എസ്‍പി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തി.വെടിയുണ്ടകൾ രണ്ട് തരത്തിലുള്ളവയാണെന്നും കണ്ടെത്തിയ 14 എണ്ണത്തിൽ 12 എണ്ണം മെഷിൻ ഗണ്ണില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദഗ്‍ധ പരിശോധനക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാൻ കഴിയൂ എന്നാണ് പോലീസ് പറയുന്നത്.

Top