തായിഫ്: ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 10പേര്‍ മരിച്ചു. സൗദി അറേബ്യയിലാണ് ബസ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. മരിച്ചവര്‍ ആരൊക്കെയാണെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല.
തായിഫിനും റിയാദിനും ഇടയ്ക്ക് റിദ്വാനിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് മൂന്നു ഭാഗങ്ങളായി പിളര്‍ന്ന് പൂര്‍ണമായും തകര്‍ന്നു.
ഉംറ നിര്‍വഹിച്ച് തിരികെ റിയാദിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അറബ് വംശജരായിരുന്നു ബസിലെ യാത്രക്കാരില്‍ ഭൂരിഭാഗവും. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ തായിഫ് കിംഗ് അബ്ദുല്‍ അസീസ്, കിംഗ് ഫൈസല്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ഒട്ടേറെ തവണ മറിഞ്ഞ് രണ്ട് മൂന്ന് ഭാഗങ്ങളായി പിളര്‍ന്ന് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
പരിക്കേറ്റവരിലാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഉത്തര്‍പ്രദേശുകാരനായ സുല്‍ഫിക്കര്‍ അഹമ്മദാണ് പരിക്കേറ്റ ഇന്ത്യക്കാരന്‍. സുഡാന്‍, ഈജിപ്ത്, യെമന്‍ സ്വദേശികളാണ് മരിച്ചവരില്‍ ഏറെയും.