വിവാഹ വാര്‍ഷികം ആഘോഷിച്ച് മടങ്ങവേ ഭര്‍ത്താവിനെ വിധി കൊണ്ട് പോയി; ഒന്നും അറിയാതെ ഭാര്യ സ്ഞ്ചരിച്ചത് കിലോമീറ്ററുകള്‍

വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവിനെ നഷ്ടമായത് അറിയാതെ യുവതി. വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് തൃശൂര്‍ വെങ്കിടങ്ങ് തോയകാവ് ഇറച്ചേം വീട്ടില്‍ ഇ.കെ.മുഹമ്മദലിയും ഭാര്യയും നാട്ടിലെത്തിയത്. ആഘോഷം കഴിഞ്ഞ് മടങ്ങുന്നവഴിക്കാണ് അപകടത്തിന്റെ രൂപത്തില്‍ ദുരന്തമെത്തിയത്. മുഹമ്മദലി ട്രയിനിന് പുറത്തേയ്ക്ക് വീണ് മരണപ്പെടുകയായിരുന്നു.

എന്നാല്‍ മരണ വിവരമറിയാതെ ഭാര്യ ട്രെയിനില്‍ സഞ്ചരിച്ചത് കിലോമീറ്ററുകളോളം. മുഹമ്മദലിയുടേയും ഭാര്യ മുംബൈ സ്വദേശിനി താഹിറയുട്യേും വിവാഹ വാര്‍ഷികമായിരുന്നുനവംബര്‍ 26 ന്. അതിന്റെ ആഘോഷത്തിനായാണ് ഇരുവരും തൃശൂരില്‍ എത്തിയത്.

മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ വെബ് ഡിസൈനറാണ് മുഹമ്മദലി. ഭാര്യ മുംബൈ സ്വദേശിയാണ്. വിവാഹ വാര്‍ഷികാഘോഷങ്ങള്‍ക്കായാണ് ഇരുവരും നാട്ടിലെത്തിയത്. തിങ്കളാഴ്ച രാത്രി തിരുവനന്തപുരം-നേത്രാവതി എക്സ്പ്രസില്‍ എസ്-3 സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുന്നതിനിടെ കളനാട് തുരങ്കത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്.

ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാനായി പോയമുഹമ്മദലി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വിവിധ കോച്ചുകളില്‍ പരിശോധന നടത്തിയിരുന്നു. പിന്നീടാണ് കങ്കനാടി ജംങ്ഷനിലെത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും നിന്നു ഒരാള്‍ വീണ വിവരം സ്റ്റേഷനില്‍ നിന്ന് അറിഞ്ഞത്. തുടര്‍ന്ന് രാത്രിയോടെ ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

Top