കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു പേ​ർ മ​രി​ച്ചു

ഇടുക്കി:തുടർക്കഥയാകുന്ന അപകടമരണങ്ങൾ അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നില്ല. അടിമാലിക്കുക്കു സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. തൃശൂർ ചാലക്കുടി സ്വദേശികളായ രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 8.45 ന് കൊച്ചി-മധുര ദേശീയ പാതയിൽ അടിമാലി ഇരുമ്പുപാലത്തിനു സമീപമായിരുന്നു അപകടം. അമിത വേഗതയാണ് അപകടത്തിനു കാരണമെന്നു പറയുന്നു.

Top