മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 38 മരണം; നിരവധി പേരെ കാണാതായി.രക്ഷാദൗത്യം തുടരുന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ സിധി ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. സിദ്ധി ജില്ലയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായിരിക്കുന്നത്. അൻപതോളം യാത്രക്കാരുമായെത്തിയ ബസ് നിയന്തണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഇതിൽ 32 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചിൽ തുടരുകയാണ്.

ഭോപ്പാലില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെയാണ് സംഭവം. പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് വീഴുകയായിരുന്നു. നിറയെ യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. നിരവധി പേരെ കാണാതിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. അപകടം നടക്കുന്ന വേളയില്‍ 60 പേര്‍ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാന പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുന്ന പരിപാടിയും റദ്ദാക്കി.

വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനം നടക്കുന്നുണ്ട്. രണ്ടു മന്ത്രിമാര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. സംസ്ഥാനം മൊത്തം മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കാളികളാകുന്നു- മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 10 പേരെ രക്ഷപ്പെടുത്തി എന്നാണ് വിവരം. രാവിലെ 8 മണിയോടെയാണ് ബസ് മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതോടെ കനാലിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഏകദേശം 54 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അതിൽ ഏഴ് പേരെ രക്ഷാസംഘം രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാദൗത്യം തുടരുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്. അപകടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഗതാഗതമന്ത്രി ഗോവിന്ദ് സിംഗ് രാജ്പുതുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി, അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തന്‍റെ ഇന്നത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വലിയ അപകടവാർത്തയാണിത്. ഇന്നത്തെ ദുരന്തക്കണക്കുകൾ കൂടി ചേർത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന വാഹനാപകടങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം 62 പേർക്കാണ് ജീവൻ നഷ്ടമായത്.

ആന്ധ്രാപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മൂന്നിനും 3.30നും ഇടയിൽ നടന്ന അപകടത്തിൽ എട്ട് സ്ത്രീകൾ ഉൾപ്പെടെ 14 പേരാണ് മരിച്ചത്. കർണൂൽ ജില്ലയിലെ മടാർപുരം ഗ്രാമത്തിൽ ദേശീയപാത 44ലായിരുന്നു അപകടം.മഹാരാഷ്ട്രയിലെ ജാല്‍ഗരൺ ജില്ലയിൽ ട്രക്ക് അപകടത്തിൽപ്പെട്ടാണ് പതിനഞ്ച് പേർ മരിച്ചത്. ഇതിൽ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. യ

Top