ബോബി ആന്റ് മറഡോണ ഗോള്‍ഡ് ഡയമണ്ടിന്റെ സഞ്ചരിക്കുന്ന ജ്വല്ലറി കേരളത്തിലെത്തുന്നു. പറക്കും ജ്വല്ലറി എന്ന പേരില്‍ പുതിയ ബിസിനസ് ശ്രദ്ധേയമാകുകയാണ്. ജ്വല്ലറി ഷോറൂം നിങ്ങളുടെ വീട്ടുപടിക്കലെത്തും. ഇന്ത്യയിലെ തന്നെ ആദ്യത്തെ സഞ്ചരിക്കുന്ന ജ്വല്ലറിയാണ് ആരംഭിച്ചിരിക്കുന്നത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്.
ലോകത്തിലെ നമ്പര്‍ വണ്‍ ഓട്ടോമൊബൈല്‍ ഡിസൈനറും, ഇന്ത്യയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാവും പ്രധാനമന്ത്രി മോദിയുടെ പ്രത്യേക അംഗീകാരം മേക്കിംഗ് ഇന്ത്യയിലൂടെ ഏറ്റുവാങ്ങിയ ഡിസി എന്ന ദിലീപ് ഛാബ്രിയ ആണ് പറക്കും ജ്വല്ലറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ മാത്രമാണ് ഇങ്ങനെയൊരു ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്.
ജൂണ്‍ 30ന് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്‌സമീപം ഡോ.ബോബി ചെമ്മണൂര്‍ പറക്കും ജ്വല്ലറി ഉദ്ഘാടനം ചെയ്തു. ഒരു പവനില്‍ കുറയാതെയുള്ള ഓരോ പര്‍ച്ചേയ്‌സിനുമൊപ്പം ഒരു കുട സൗജന്യവുമാണ്. കൂടാതെ എല്ലാ പര്‍ച്ചേയ്‌സിനുമൊപ്പം മറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ കാര്‍ഡും ലഭിക്കും. മറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ കാര്‍ഡിലൂടെ റിവാര്‍ഡ് പോയിന്റുകളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുപുറമെ എല്ലാ ആഴ്ചയും നറുക്കെടുപ്പിലൂടെ ഐഫോണും സിനിമാടിക്കറ്റും കെഎഫ്‌സി കൂപ്പണും പെട്രോള്‍ വൗച്ചറും ലഭിക്കുന്നു.