
ചെന്നൈ : രണ്ട് കുട്ടികളുള്‍പ്പെടെ കുടുംബാംഗങ്ങളായ 4 പേരെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വ്യവസായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെന്നൈ പല്ലാവരത്ത് ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം ഉണ്ടായത്.
ദാമോദരന്‍ എന്ന സംരഭകനാണ് അമ്മയെയും ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയത്.തുടര്‍ന്ന് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ച ഇയാള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. കടബാധ്യതയെ തുടര്‍ന്ന് കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ഇയാളുടെലക്ഷ്യം. അമ്മ സരസ്വതി ഭാര്യ ദീപ മകന്‍ റോഷന്‍ മകള്‍ മീനാക്ഷി എന്നിവരെ കത്തികൊണ്ട് കഴുത്തറുത്താണ് ഇയാള്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അതേ കത്തികൊണ്ട് സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ചു. പക്ഷേ ആക്രമണത്തിനിരയായവരുടെ കൂട്ടക്കരച്ചിലിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിക്കൂടി.അവരെത്തുമ്പോഴേക്കും ബാക്കി 4 പേരും മരിച്ചിരുന്നു. ദാമോദരന് ജീവനുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ വെച്ചാണ് ഇയാള്‍ സംഭവം വെളിപ്പെടുത്തിയത്. ശങ്കര്‍ നഗര്‍ പൊലീസ് ഇയാള്‍ക്കെതിരെ കൂട്ടക്കൊലപാതകത്തിന് കേസെടുത്തു.