കേരളം കണ്ട ഏറ്റവും വലിയ വിവാഹത്തിന്റെ സിനിമയെ വെല്ലുന്ന വീഡിയോ

കൊല്ലം: കേരളം കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു പ്രമുഖ വ്യവസായിയായ രവിപ്പിള്ളയുടെ മകളുടെ വിവാഹം. ഏവരെയും അത്ഭുദപ്പെടുത്തിയ ഒരു വിവാഹം തന്നെയായിരുന്നു കൊല്ലത്ത് നടന്നത്. ഇപ്പോള്‍ ഈ വിവാഹത്തിന്റെ സിനിമയെ വെല്ലുന്ന തരത്തിലുള്ള വിവാഹ വീഡിയോ എത്തി. രവിപ്പിള്ളയുടെ മകള്‍ ഡോ. ആതിരയുടെയും ഡോ. ആദിത്യയുടെയും വിവാഹമായിരുന്നു അന്തര്‍ദേശീയ ശ്രദ്ധനേടിയത്.
ബാഹുബലി സിനിമയെപോലും വെല്ലുന്ന തരത്തിലായിരുന്നു വിവാഹത്തിന് സെറ്റിട്ടിരുന്നത്. കലാസംവിധായകനായ സാബു സിറിലിന്റെ നേതൃത്വത്തില്‍ ബാഹുബലി ടീം തന്നെയായിരുന്നു സെറ്റ് ഒരുക്കിയത്. 23 കോടി രൂപയാണ് സെറ്റിന് മാത്രമായി മുടക്കിയത്. കൊല്ലത്ത് ആശ്രാമം മൈതാനത്ത് നാല് ലക്ഷം ചതുരശ്ര അടിയിലായിരുന്നു സെറ്റ്.
55 കോടിയാണ് വിവാഹത്തിന് മുഴുവന്‍ ചിലവായത്. രാഷ്ട്രീയക്കാരും സിനിമതാരങ്ങളും അടക്കം നിരവധി പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Top