
കൊച്ചി:പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം ഗാന്ധിജിയിയുടെയും നെഹ്റുവിന്‍റെയും സ്വപ്മായിരുന്നു. ആ നിയമം പാലിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്. നിയമത്തോട് യോജിക്കുന്നുണ്ടെങ്കില്‍ അതിനെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ബാധ്യസ്ഥനാണ് താനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി .പൗരത്വനിയമ ഭേദഗതിയെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും ആരുമായും പരസ്യസംവാദത്തിന് തയാറെണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു . പാര്‍ലമെന്റ് പാസാക്കിയ നിയമം ഗാന്ധിജി നല്‍കിയ ഉറപ്പിന്റെ പാലനമാണ്. നിലപാട് മാറ്റിയാല്‍ ഗവര്‍ണര്‍ പദവിയില്‍ തുടരില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ ആരും ചര്‍ച്ചയ്ക്ക് വന്നില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം ഗാന്ധിജിയിയുടെയും നെഹ്റുവിന്‍റെയും സ്വപ്മായിരുന്നു. ആ നിയമം പാലിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്. നിയമത്തോട് യോജിക്കുന്നുണ്ടെങ്കില്‍ അതിനെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ബാധ്യസ്ഥനാണ് ഗവര്‍ണര്‍ വിശദീകരിച്ചു.പാര്‍ലമെന്‍് പാസാക്കിയതോടെ അതു രാജ്യത്തെ നിയമമമായി . പ്രതിഷേധക്കാര്‍ വ്യവസ്ഥിതിയിലും ഭരണഘടനയിലും വിശ്വസിക്കണം . ഭരണഘടന സംരക്ഷിക്കുമെന്ന സത്യപ്രതിജ്ഞ താന്‍ പാലിക്കും .കേരള നിയമസഭ പാസാക്കുന്ന നിയമങ്ങളേയും പ്രതിരോധിക്കും. തന്റെ നിലപാട് മാറ്റിയാല്‍ ഗവര്‍ണര്‍ പദവിയില്‍ തുടരില്ല.പാര്‍ലമെന്റ് പാസാക്കിയ നിയമത്തോട് യോജിപ്പില്ലെങ്കില്‍ പദവി രാജിവയ്ക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ സൂചിപ്പിച്ചു.
പൗരത്വനിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നാണ് ഗവര്‍ണറുടെ നിലപാട് നിയമത്തില്‍ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയത് കൊണ്ടാണ് ആരും സംവാദത്തിന് തയാറാവാത്തത്. തന്റെ രാജി ആവശ്യപ്പെട്ടുള്ള നിരുത്തരവാദപരമായ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന‍് വ്യക്തമാക്കി.ചരിത്രകോണ്‍ഗ്രസ് പരിപാടിയില്‍ ചട്ടലംഘനമുണ്ടായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു .ചരിത്രകോണ്‍ഗ്രസില്‍ സംഘര്‍ഷമുണ്ടാക്കിയത് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. കണ്ണൂരിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപാനിഥ് രവീന്ദ്രനാണെന്നും ഗവര്‍ണര്‍ മനോരമ ചാനലിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.
അതേസമയം ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് രംഗത്തെത്തിയിരുന്നു. എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍ തയ്യാറല്ല. അതിന്റെ പേരില്‍ തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്‌നമില്ലെന്നും അദ്ദഹെ പറഞ്ഞു. ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ താന്‍ പിടിച്ചു തള്ളി എന്നാണ് ആരോപണം. 88 വയസ്സുള്ള താന്‍ എങ്ങനെയാണ് 35 വയസ്സുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് അസഹിഷ്ണുതയുണ്ടെന്ന ഗവര്‍ണറുടെ ആരോപണത്തിനും ഇര്‍ഫാന്‍ ഹബീബ് മറുപടി നല്‍കി. തനിക്ക് അസഹിഷ്ണുതയുണ്ട്. എന്നാല്‍ അത് സിഎഎയുമായി ബന്ധപ്പെട്ടതാണ്. സിഎഎ പോലൊരു നിയമത്തെ എതിർക്കുന്നതു തന്നെയായിരിക്കും തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.