ന്യൂഡൽഹി : കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞു . ബിജെപി സർക്കാരിനെ എതിര്ക്കാന് വേണ്ടി മാത്രം നിയമത്തെ എതിർക്കുന്ന കോൺഗ്രസ് ആണ് ഈ ബിൽ ആദ്യം കൊണ്ടുവന്നത് .ഒരു വിഭാഗത്തെ ഇളക്കിവിട്ട് രാജ്യമാകെ കലാപം നടത്താൻ ശ്രമിക്കുന്ന കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ലോക്സഭ രേഖകളും സർക്കാർ രേഖകളും പുറത്ത്. അസമിൽ മാത്രമല്ല രാജ്യം മുഴുവനും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ കോൺഗ്രസ് ശ്രമിച്ചതിന്റെ രേഖകളാണ് പുറത്തായത്.
അസമിൽ ഡിറ്റൻഷൻ സെന്ററുകൾ സ്ഥാപിച്ചതിന്റെ വിവരങ്ങളും പുറത്തുവരുന്ന രേഖകളിലുണ്ട്.രാജ്യത്ത് ഡി റ്റൻഷൻ സെന്ററുകൾ തുടങ്ങിയത് കോൺഗ്രസ് .എൻ.ആർ.സി ആരംഭിച്ചതും കോൺഗ്രസ് കാലത്തു തന്നെആണ് . പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും.കലാപ സമരം നടത്തുന്ന കോൺഗ്രസിന് കനത്ത പ്രഹരം കിട്ടുന്നതാണ് ലോക്സഭ രേഖകളും സർക്കാർ രേഖകളും പുറത്ത് വന്നപ്പോൾ
362 അനധികൃത കുടിയേറ്റക്കാരെ ഡിറ്റൻഷൻ ക്യാമ്പുകളിൽ അയച്ചെന്ന് 2011 ഡിസംബർ 13 ന് ലോക്സഭയിൽ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് വ്യക്തമാക്കിയത്. ഗോപാൽപാറ കൊക്രജാർ , സിൽചർ എന്നിവിടങ്ങളിലെ മൂന്ന് ഡിറ്റൻഷൻ ക്യാമ്പുകളിലേക്കാണ് ഇവരെ അയച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത കുടിയെറ്റക്കാരെ തിരിച്ചയയ്ക്കാൻ ബംഗ്ലാദേശുമായി കരാർ ഉണ്ടാക്കിയതിന്റെ വിവരങ്ങളും മുല്ലപ്പള്ളിയുടെ മറുപടിയിലുണ്ട്.
ദേശീയപൗരത്വ രജിസ്റ്റർ രാജ്യത്ത് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് 2005 ഏപ്രിൽ 19 ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി എസ് . രഘുപതി ലോക്സഭയിൽ വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നു. പരീക്ഷണാടിസ്ഥാനത്തിൽ 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചില ജില്ലകളിൽ ഇത് നടപ്പാക്കിയിട്ടുണ്ടെന്നും രഘുപതി ലോക്സഭയിൽ കൊടുത്ത മറുപടിയിൽ പറയുന്നു. ഇന്ത്യ മുഴുവൻ നടപ്പാക്കുന്നതിനു മുൻപ് ഈ പരീക്ഷണത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കണക്കിലെടുക്കുമെന്നും മറുപടിയിലുണ്ട്.
ദേശീയ പൗരത്വ രജിസ്റ്റർ തന്റേതാണെന്ന് അസം മുഖ്യമന്ത്രി തരുൺ ഗോഗോയ് നേരത്തെ അവകാശവാദമുന്നയിച്ചതിന്റെ വിവരങ്ങളും പുറത്തു വന്നിരുന്നു.ദേശീയ പൗരത്വ രജിസ്റ്ററും ഡിറ്റൻഷൻ സെന്ററുകളും നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയതാണ് എന്ന കോൺഗ്രസ് വാദമാണ് ഇതോടെ പൊളിഞ്ഞത്. ഒരു വിഭാഗത്തെ ഇളക്കി വിട്ട് കലാപം നടത്താനുള്ള കോൺഗ്രസ് ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയരുന്നതിനിടയിലാണ് കൂടുതൽ തെളിവുകൾ പുറത്തുവന്നത്.
An agreement between Governments of India and Bangladesh has been signed on Transfer of sentenced persons, which is in operation w.e.f. 13th January, 2011. The issue of taking over of declared illegal migrants has also been taken up with the Government of Bangladesh.This was stated by Shri Mullappally Ramachandran, Minister of State of Home Affairs in written reply in the Lok Sabha today.