പൗരത്വ നിയമം നടപ്പാക്കണം.സുപ്രീംകോടതിയെ സമീപിച്ച പിണറായി സര്‍ക്കാരിനോട് വിശദീകരണം തേടി; കടുത്ത നിലപാടുമായി ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം:പിണറായി സർക്കാർ എത്ര എതിർത്താലും പൗരത്വ നിയമം നടപ്പാകാത്തിരിക്കാൻ ആവില്ല.പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പിണറായി സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് രാജ്ഭവന്‍ വിശദീകരണം ആവശ്യപ്പെട്ടത്. തന്നോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ സിഎഎക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദേഹം ഇന്ന് വിശദീകരണം തേടിയിരിക്കുന്നത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റൂള്‍സ് ഓഫ് ബിസിനസിലെ 34(2)ലെ അഞ്ചാം വകുപ്പ് വായിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തത്. കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന് റൂള്‍സ് ഓഫ് ബിസിനസ് വ്യക്തമാക്കുന്നു. കേന്ദ്ര പട്ടികയില്‍ വരുന്ന പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനങ്ങള്‍ക്കും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയുടെ 254ാം വകുപ്പില്‍ പെടുന്ന നിയമം ആയതിനാല്‍ എത്ര എതിര്‍പ്പുണ്ടായാലും സംസ്ഥാനങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും അദേഹം വ്യക്തമാക്കി.


ഈ നാട്ടില്‍ ഒരു നിയമമുണ്ട്, ആരും അതിന് അതീതരല്ല. കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണമെന്ന ചട്ടം പാലിക്കാതെയാണ് സംസ്ഥാനം സിഎഎയ്ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്, ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത് ഗവര്‍ണറും സര്‍ക്കാരുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിനും വാക്‌പോരിനും ഇടയാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും കടുത്ത പ്രതിഷേധസമരങ്ങള്‍ നടക്കുന്നുണ്ട്. ഇതിലും രൂക്ഷമായ പ്രതിഷേധങ്ങള്‍ മുന്‍പു നടന്നിട്ടുണ്ടെന്നും നിയമം നടപ്പാക്കാതിരിക്കാന്‍ അതു ന്യായീകരണമാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും ശക്തമായ താക്കീതാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.

സിഎഎ നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ല.അത് ഭരണഘടനാവിരുദ്ധമാകുമെന്നും കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ പറഞ്ഞിരുന്നു .പൌരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെങ്കിൽപ്പോലും നിയമം പാർലമെന്റ് പാസാക്കിയതോടെ ഒരു സംസ്ഥാനത്തിനും ഇത് നടപ്പിലാക്കുന്നത് നിരസിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

“പൌരത്വ നിയമഭേദഗതി പാസാക്കിയതുകൊണ്ട് അത് നടപ്പിലാക്കാൻ കഴിയില്ലെന്ന് ഒരു സംസ്ഥാനത്തിനും കഴിയില്ല. അത് സാധ്യമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. നിങ്ങൾക്ക് അതിനെ എതിർക്കാം. നിയമസഭയിൽ പ്രമേയം പാസാക്കുകയും കേന്ദ്രസർക്കാരിനോട് അത് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്യാം” കപിൽ സിബൽ പറയുന്നു. എന്നാൽ ഭരണഘടനാപരമായി പൌരത്വ നിയമഭേദഗതി നടപ്പിലാക്കില്ലെന്ന് പറയുന്നത് പ്രശ്നമാകുകയും കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് നയിക്കുകയും ചെയ്യുമെന്നും മുൻ നിയമമന്ത്രി പറയുന്നു. കേരള ലിറ്ററേച്ചൽ ഫെസ്റ്റിവലിൽ സംസാരിക്കുമ്പോഴായിരുന്നു കപിൽ സിബലിന്റെ പ്രതികരണം.

Top