മുത്തലാഖ് വിഷയത്തില്‍ രാജീവ് ഗാന്ധിയോട് എതിർത്തു!!1986 ല്‍ കോണ്‍ഗ്രസ് വിടുന്നു..1989 ല്‍ കേന്ദ്രമന്ത്രി.2004 ല്‍ ബിജെപിയില്‍.ഇപ്പോൾ കേരളം ഗവർണർ

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി.കോണ്‍ഗ്രസ് നേതാവായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ മുത്തലാഖ്, ഷാബാനുകേസ് വിഷയങ്ങളില്‍ രാജീവ് ഗാന്ധിയോട് കലഹിച്ച് പാര്‍ട്ടി വിട്ടനേതാവാണ്. പിന്നീട് ജനതാദള്‍, ബിഎസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2004 ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ പ്രമുഖ നേതാവായി ഉയര്‍ന്നു വന്നു.

ഹെറാൾഡ് ന്യുസ് ടിവി’യുടെ യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1980 ല്‍ കാണ്‍പൂരില്‍ നിന്ന് ലോകസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് മുഹമ്മദ് ഖാന്‍ 1986ലാണ് പാര്‍ട്ടി വിടുന്നത്. മുത്തലാഖ് വിഷയത്തില്‍ രാജീവ് ഗാന്ധിയോടുള്ള എതിപ്പായിരുന്നു ആരിഫ് പാര്‍ട്ടി വിടാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസ് വിട്ട ആരിഫ് ജനതാദളില്‍ ചേര്‍ന്നു. 1989 ല്‍ ലോക്സഭയിലെത്തിയ അദ്ദേഹം വിപി സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ജനതാദള്‍ സര്‍ക്കാറില്‍ കേന്ദ്ര-വ്യോമായന ഊര്‍ജ്ജ വകുപ്പ് മന്ത്രിയായി. പിന്നീട് ജനതാദള്‍ പലപാര്‍ട്ടികളായി ചിതറിയപ്പോള്‍ ബിഎസ്പിയിലേക്ക് ചുവട് മാറ്റി.

വാര്‍ത്തകള്‍ ഫെയിസ്ബുക്കിൽ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബിഎസ്പിയില്‍ കാര്യമായ പരിഗണന കിട്ടിയില്ലെന്ന പരാതിയുയര്‍ത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ 2004 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. അതേവര്‍ഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2007 ല്‍ ബിജെപി വിട്ട ഖാന്‍ 13 വര്‍ഷമായി സജീവരാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല.

പാര്‍ട്ടി വിട്ടെങ്കിലും ബിജെപിയുമായി അടുത്ത ബന്ധം നിലനിര്‍ത്തി പോന്നിരുന്ന അദ്ദേഹം മുത്തലാഖ് ബില്‍, കശ്മീരിന്‍റെ സ്വയംഭരണാവകാശം എടുത്തുകളയല്‍ തുടങ്ങിയ നടപടികളില്‍ കേന്ദ്രസര്‍ക്കാറിനെ പരസ്യമായി പിന്തുണച്ച് അദ്ദേഹം രംഗത്ത് എത്തി. മുത്തലാഖിനെതിരേയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ കഴിഞ്ഞമാസം നടന്ന പാര്‍ലമെന്റ് സമ്മേളനകാലത്ത് ബിജെപിയുടെ സമീപനത്തെ ന്യായീകരിക്കാനായി നരേന്ദ്രമോദിയും അമിത് ഷായും ഉപയോഗിച്ചിരുന്നു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ 1951 ല്‍ ബുലന്ദ് ഷഹറില്‍ ജനിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. ഭാരതീയ കാന്ത്രി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി സിയന്ന മണ്ഡലത്തില്‍ നിന്ന് ആദ്യമായി ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ അടിയന്തരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ആരിഫ് നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിന് പുറമെ മറ്റ് നാല് സംസ്ഥാനങ്ങളിലും പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ആണ് ഹിമാചലിന്റെ പുതിയ ഗവര്‍ണര്‍. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഭഗത് സിങ് കോഷിയാരിയെ മഹാരാഷ്ട്ര ഗവര്‍ണറായും, തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു.

Top