മതസംഘടനയോ രാഷ്ട്രീയ സംഘടനയോ എന്ന് സ്വയം ബോധ്യം വേണം-ലീഗിനെ വെല്ലുവിളിച്ച് പിണറായി വിജയൻ

കൊച്ചി:വഖഫ് ബോർഡിലെ പിഎസ് സി നിയമന വിവാദത്തിൽ മുസ്ലിം ലീ​ഗ് പ്രതിഷേധം ശക്തമാക്കിയിരിക്കെ ലീ​ഗിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം ലീഗിന് ചെയ്യാനുള്ളതെല്ലാം ചെയ്യാം, ഞങ്ങൾക്ക് അത് ഒരു പ്രശ്നമല്ല,അതുകൊണ്ട് നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ ശക്തമായ രീതിയിൽ ലീഗിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്‍ പ്രതിനിധി സമ്മേനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പിണറായി വിജയന്‍ മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചത്. സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ പ്രസം​ഗം. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീ​ഗ് കൊണ്ടു നടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലിം ലീ​ഗിന്റെ ബോധ്യം ആര് പരി​ഗണിക്കുന്നു. ലീ​ഗിന് എന്താണോ ചെയ്യാൻ ഉള്ളത് അത് ചെയ്ത് കാണിക്ക്. ഞങ്ങൾക്ക് അതൊരു പ്രശ്നമല്ല. നിങ്ങൾ ഇത്തരം വിതണ്ട വാദവുമായി മുന്നോട്ട് വന്നെന്ന് പറഞ്ഞ് ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ നിന്ന് മാറുമെന്ന് ആരും കരുതേണ്ടെന്ന് പിണറായി തുറന്നടിച്ചു. മുസ്ലിം ലീ​ഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീ​ഗ് തന്നെ തീരുമാനിക്കണം. വഖഫ് വിഷയത്തിൽ മതസംഘടനകൾക്ക് എല്ലാം മനസ്സിലായി. ലീ​ഗുകാർക്ക് മാത്രമാണ് മനസ്സിവാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോർഡിലെ പിഎസ് സി നിയമനം കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. അതിന്റെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞു. നിയമസഭയിൽ ചർച്ച നടന്നു. അന്ന് ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് മുസ്ലിം ലീ​ഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ലീ​ഗ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ യുഡിഎഫ് ബിജെപി കൂട്ടികെട്ടുണ്ടാക്കി. അത് ഇപ്പോഴും തുടരുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താനും വികസന പദ്ധതികളെല്ലാം എതിർക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top