പൗരത്വ ബില്ലിനെക്കുറിച്ച് വ്യാജപ്രചരണം നടത്തുന്നത് മുസ്ലീങ്ങളിലെ തീവ്രവാദികൾ-കെ .പി.സുകുമാരൻ!ഞങ്ങൾ അനുസരിക്കുന്നതും തലകുനിക്കുന്നതും അള്ളാഹുവിന്റെ നിയമത്തിന് മുന്നിൽ മാത്രം. രാജ്യത്തെ നിയമത്തേയോ പൊലീസിനേയോ ഞങ്ങൾക്ക് ഭയമില്ല എന്ന് ജാമിയ വിദ്യാർത്ഥിനികൾ

ന്യുഡൽഹി:രാജ്യത്തിന്റെ നിയമത്തെയോ പോലീസിനെയോ ഭയമില്ല .ഞങ്ങൾ അനുസരിക്കുന്നതും തലകുനിക്കുന്നതും അള്ളാഹുവിന്റെ നിയമത്തിന് മുന്നിൽ മാത്രം ‘എന്നാണ് പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്ന ജാമിയ മിലിയയിലെ വിദ്യാർത്ഥിനികളുടെ വാക്കുകൾ .ഇവരാണ് രാജ്യത്തിന്റെ ഹീറോകൾ എന്നും ചില രാഷ്ട്രീയക്കാരും നേതാക്കളും ഉയർത്തിക്കാണുന്നത് .രാജ്യത്തിന്റെ നിയമം ബാധകം അല്ലാത്തവർ എന്തിനാണ് രാജ്യത്തിന്റെ പൗരത്വത്തിൽ ബേജാറാകുന്നത് എന്ന് ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും ചോദിക്കുന്നു .ഇപ്പോൾ രാജ്യത്ത് നടക്കുന്ന കലാപങ്ങൾക്ക് എല്ലാം കാരണം മുസ്ലിം തീവ്രവാദികൾ ആണെന്ന് പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് കെ.പി.സുകുമാരൻ ഫെയ്‌സ്ബുക്കിൽ എഴുതി.വളരെ ബോധപൂർവ്വം ഈ വ്യാജപ്രചരണം നടത്തുന്നത് മുസ്ലീങ്ങളിലെ തീവ്രവാദികളാണ്.

പോസ്റ്റ് പൂർണ്ണമായി :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിൽ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവരെല്ലാം തന്നെ മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ പോകുന്നു എന്ന വ്യാജപ്രചരണങ്ങളിൽ വിശ്വസിച്ചിട്ടാണ് തെരുവിൽ ഇറങ്ങിയിരിക്കുന്നത്. വളരെ ബോധപൂർവ്വം ഈ വ്യാജപ്രചരണം നടത്തുന്നത് മുസ്ലീങ്ങളിലെ തീവ്രവാദികളാണ്. ഇതിൽ പ്രധാനപങ്ക് ജമാ‌അത്തേ ഇസ്ലാമിക്കാർക്കാണ്. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അയിഷ റെന്ന പറഞ്ഞത് തങ്ങൾക്ക് സർക്കാരോ കോടതിയോ ഭരണഘടനയോ ഒന്നും അല്ല പ്രശ്നം അള്ളാഹുവിന്റെ നിയമം മാത്രമാണ് വിഷയം എന്നാണ്. അതായത് ജമാ‌അത്തേക്കാർക്ക് ജനാധിപത്യത്തിലോ മനുഷ്യർ എഴുതിയുണ്ടാക്കുന്ന നിയമങ്ങളിലോ ഭൂരിപക്ഷം വോട്ട് നൽകി ജയിപ്പിക്കുന്ന സർക്കാർ ഭരിക്കുന്നതിലോ ഒന്നും വിശ്വാസമില്ല. അള്ളാഹുവിന്റെ രാജ്യം, അള്ളാഹുവിന്റെ നിയമം ഇതിൽ കുറഞ്ഞ ഒന്നിലും ജമാ‌അത്തേ ഇസ്ലാമിക്കാർക്ക് യോജിക്കാൻ കഴിയില്ല. അതാണ് അയിഷ റെന്നയുടെ വാക്കുകളിൽ വളരെ വ്യക്തമായി പുറത്ത് വന്നത്. ആ അയിഷ റെന്നയെ ആണ് മതേതരക്കാർ ഹീറോയിൻ ആയി ആഘോഷിക്കുന്നത്.

ജമാ‌അത്തേ ഇസ്ലാമി ഇന്ത്യയിൽ പ്രവർത്തിക്കുന്നത് അള്ളാഹുവിന്റെ രാജ്യവും അള്ളാഹുവിന്റെ നിയമവും നടപ്പിൽ കൊണ്ടുവരാനാണ്. അവരുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ അത് ശരിയുമാണ്. ദൈവത്തിന്റെ രാജ്യവും ദൈവത്തിന്റെ നിയമവും എന്നേ അവർ ഉദ്ദേശിക്കുന്നുള്ളൂ. ദൈവത്തിന്റെ നിയമം എന്ന് പറഞ്ഞാൽ അത് ശരിയത്ത് നിയമം ആണ്. അതിൽ ഒരു മാറ്റവും മനുഷ്യർ വരുത്താൻ പാടില്ല. കലർപ്പില്ലാത്ത ശുദ്ധ ഇസ്ലാമിസം ‍‍ആണ് ജമാ‌അത്തേ ഇസ്ലാമിക്കാരുടേത്. അതാണ് ശരി എന്ന ആത്മാർഥ വിശ്വാസം കൊണ്ടാണ് അവർ ആ ശുദ്ധ ഇസ്ലാമിസത്തിൽ ഉറച്ചു നിൽക്കുന്നത്. ജമാ‌അത്തേ ഇസ്ലാമിക്കാർക്കും കമ്മ്യൂണിസ്റ്റുകാർക്കും സാമ്യമുണ്ട്. കമ്മ്യൂണിസ്റ്റുകാർ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം സ്ഥാപിക്കാനും ജമാ‌അത്തേഇസ്ലാമിക്കാർ അള്ളാഹുവിന്റെ രാജ്യം സ്ഥാപിക്കാനുമുള്ള ലക്ഷ്യം മുൻ‌ നിർത്തി പ്രവർത്തിക്കുന്നു. ഇത് രണ്ടും ജനാധിപത്യ സമ്പ്രദായത്തിനു എതിരാണ്. അതായത് ഭൂരിപക്ഷം പൗരന്മാർ വോട്ട് നൽകി സർക്കാർ രൂപീകരിക്കുന്ന സർക്കാർ എന്ന സംവിധനം ഇക്കൂട്ടർക്ക് പറ്റില്ല.

പിന്നെ എന്തുകൊണ്ട് ജമാ‌അത്തേ ഇസ്ലാമിക്കാരും കമ്മ്യൂണിസ്റ്റുകാരും ഈ വ്യവസ്ഥിതിയിൽ ജീവിയ്ക്കുന്നു എന്ന് ചോദിച്ചാൽ ഗതികേട് കൊണ്ടാണ്. അവർക്ക് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം സ്ഥാപിക്കാനും അള്ളാഹുവിന്റെ രാജ്യം കൊണ്ടുവരാനും മതിയായ ആൾബലം ഇല്ലല്ലൊ. അതിനു വേണ്ടി പ്രചരണങ്ങൾ നടത്തി ആൾബലം കൂട്ടുക എന്നതാണ് രണ്ട് സംഘടനകളുടേയും പ്രവർത്തന ലക്ഷ്യം. ജാമിയ മിലിയ ഇസ്ലാമിയ യൂനിവേഴ്സിറ്റിയിലെ ജമാ‌അത്തേ ഇസ്ലാമിക്കാരും ചെയ്യുന്നത് അതാണ്. എന്നാൽ നമ്മൾ കമ്മ്യൂണിസ്റ്റുകളെ ഇനി പേടിക്കേണ്ടതില്ല. എന്നാൽ ജമാ‌അത്തേ ഇസ്ലാമിക്കാരെ പേടിച്ചേ പറ്റൂ. ജമാ‌അത്തേ ഇസ്ലാമിക്കാർ പരമാവധി കുട്ടികളെ ജനിപ്പിച്ച് മുസ്ലീം ജനസഖ്യ വർദ്ധിപ്പിക്കാൻ പ്രചരണം നടത്തുകയും അവർ അത് ചെയ്യുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ മുസ്ലീം ജനസംഖ്യ അപകടകരമാം വിധം വർദ്ധിക്കുകയുമാണ്. (കണ്ടോ എന്നിലെ വർഗ്ഗീയ വിഷം പുറത്ത് ചാടി)

നമ്മൾ ഇപ്പോൾ വിചാരിക്കും ആകെയുള്ള മുസ്ലീങ്ങളിൽ ജമാ‌അത്തേ ഇസ്ലാമിക്കാർ വളരെ കുറച്ചല്ലേയുള്ളൂ. അപ്പോൾ അവരെ പേടിക്കേണ്ടല്ലൊ എന്ന്. എന്നാൽ തക്ക തരുണം വന്നാൽ എല്ലാ മുസ്ലീങ്ങളെയും അള്ളാഹുവിന്റെ രാജ്യം അള്ളാഹുവിന്റെ നിയമം എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ജമാ‌അത്തേ ഇസ്ലാമിക്കാർക്ക് കഴിയും. കാരണം എല്ലാ മുസ്ലീമിന്റെയും മനസ്സിന്റെ അടിത്തട്ടിൽ ഈ ആഗ്രഹം ഉണ്ട്. മുസ്ലീം ആകുന്നത് തന്നെ അള്ളാഹുവിന്റെ രാജ്യവും അള്ളാഹുവിന്റെ നിയമവും ലോകത്ത് നടപ്പിൽ വരുത്താനാണ്.

ഇപ്പോഴത്തെ ഈ കലാപത്തിനു കാരണം ജമാ‌അത്തേ ഇസ്ലാമി പോലുള്ള മുസ്ലീം തീവ്രവാദി സംഘടനകൾ ബോധപൂർവ്വം നടത്തിയ വ്യാജപ്രചരണമാണ്. മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ എന്ത് നിയമം ആണ് ഇവിടെ നടപ്പാക്കുന്നത് ? CAA എന്നത് മതന്യുനപക്ഷ പീഡനം നേരിടുന്നവർക്ക് ഇന്ത്യയിൽ പൗരത്വം കൊടുക്കാനാണ്. അതിൽ ഇന്ത്യൻ മുസ്ലീമിനു എന്താ പ്രശ്നം വരാനുള്ളത്? പിന്നെ ഇന്ത്യയിൽ പൗരത്വ റജിസറ്റർ ഉണ്ടാക്കും എന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പ്രഖ്യാപനം ആയിട്ടേയുള്ളൂ. ഇങ്ങനെ ആദ്യം പറഞ്ഞത് രാജീവ് ഗാന്ധിയാണ്. ലോകത്ത് എല്ലാ രാജ്യങ്ങൾക്കും ‍‍‍‍‍പൗരത്വ റജിസ്റ്റർ ഉണ്ട്. ഇന്ത്യയ്ക്ക് ഇല്ല. അത് ഇനി ഉണ്ടാക്കാൻ പോകുന്നു. അത്രയേയുള്ളൂ. ഇതിലൊക്കെ മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് പുറത്താക്കും എന്ന് എവിടെയാണ് ഉള്ളത്?

ഇതിൽ നിന്നൊക്കെ നമുക്ക് പഠിക്കാനുള്ളത് മുസ്ലീം ജനസംഖ്യ ഇന്ത്യയിൽ ക്രമാതീതമായി പെരുകുന്നത് അപകടമാണ്. (കണ്ടോ യുക്തിവാദി, സ്വതന്ത്ര ചിന്തകൻ ഹിന്ദു വർഗ്ഗീയ വിഷം പിന്നെയും തുപ്പുന്നു) പിടുത്തം കിട്ടിയാൽ എല്ലാ മുസ്ലീങ്ങളും അള്ളാഹുവിന്റെ രാജ്യവും അള്ളാഹുവിന്റെ നിയമവും നടപ്പിൽ വരുത്താൻ ‍ഒന്നിക്കും. അത് വരെ സർവ്വ മതേതരക്കാരും മുസ്ലീങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് നമ്മുടെ മനുഷ്യനിർമ്മിതമായ ഭരണഘടനയും ഭൂരിപക്ഷം വോട്ട് നൽകി സർക്കാർ ഉണ്ടാക്കുന്ന ജനാധിപത്യ സമ്പ്രദായവും നിലനിൽക്കാൻ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഏറ്റവും പേടിക്കേണ്ടത് കപട മതേതരക്കാരെയാണ്.

വാൽക്കഷണം : ഇത്രയും വായിച്ചിട്ട് സഹിക്കാൻ കഴിയാത്തവർ ഒഴിഞ്ഞു പോകുന്നതാണ് നല്ലത്. എനിക്ക് ശരി എന്ന് തോന്നിയതാണ് എഴുതിയത്. ഇനിയും എഴുതുകയും ചെയ്യും.

K.P.Sukumaran 

Top