ഫോണ്‍വഴി ബന്ധം സ്ഥാപിച്ചു … വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷിയും വീട്ടിനുള്ളില്‍ ചാരായവും വാറ്റും; വീട്ടുടമസ്ഥനും കൂടെ താമസിച്ച സ്ത്രീയും കുടുങ്ങി

നെടുമങ്ങാട്: വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷിയും വീട്ടിനുള്ളില്‍ ചാരായവും വാറ്റുന്ന വീട്ടുടമസ്ഥനെയും കൂടെ താമസിച്ച സ്ത്രീയേയും വലിയമല എസ്ഐ വി.അജേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. മന്നൂര്‍ക്കോണം ആര്‍ച്ച് ജംഗ്ഷനില്‍ എസ്.എസ് ഹൗസില്‍ ഷംനാദ് (34) ഇയാളോടൊപ്പം തമാസിച്ചിരുന്ന പ്രിയ എന്നുവിളിക്കുന്ന ഫാത്തിമ (26) എന്നിവരാണ് അറസ്റ്റിലായത്.

റൂറല്‍ എസ് പി പി.അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പി , സിഐ എം.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടിച്ചത്. ഷംനാദിന്‍റെ വീട്ടുവളപ്പിലും ടെറസിലുമായി പ്ലാസ്റ്റിക് കവറുകളിലാണ് കൃഷി ചെയ്തിരുന്ന 26 മൂട് കഞ്ചാവ് തൈകള്‍ പോലീസ് കണ്ടെത്തി. വീടിനുള്ളില്‍ നിന്നും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചീരകൃഷിയുടെ നടുവിലാണ് കഞ്ചാവ് നട്ടുവളര്‍ത്തിയിരുന്നത്. ചീരയോടൊപ്പം വളര്‍ത്തുന്ന ഇടവിളയാണെന്നാണ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു.ഷംനാദ് ഫോണ്‍വഴി ബന്ധം സ്ഥാപിച്ച കാവനാട് സ്വദേശിയായ പ്രിയയുമൊത്താണ് ഇവിടെ താമസിക്കുന്നത്. അഡിഷണല്‍ എസ്.ഐ എം.ആര്‍.ഗോപകുമാര്‍, ജോയി, അനൂപ്, സെല്‍വരാജ്, ജസ്നാദ്, അഖില്‍ പ്രശാന്ത് എന്നിവടങ്ങിയ പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top