കൊച്ചി:നികുതി വെട്ടിപ്പിനു ക്രിസ്തുവിന്റെ വലിയ ഇടയനും കൂട്ടരും കൂട്ട് നിന്നോ ?സീറോ മലബാർ സഭയുടെ അസ്ഥിവാരം ഇളക്കിയ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭൂമി കച്ചവടവിവാദം കൊഴുക്കുന്നു. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് അതിരൂപതയിലെ ഒരു വിഭാഗം ആളുകള്‍ കര്‍ദിനാളിനെതിരെ രംഗത്തെത്തി. ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷമേ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ എന്നും സഭാ നേതൃത്വം അറിയിച്ചു.അതേസമയം കർദിനാൾ മാർ ആലഞ്ചേരിയ്ക് എതിരെ വത്തിക്കാന് പരാതി അയച്ച് ഒരു വിഭാഗം സമ്മർദ്ധത്തിലാക്കി .കള്ളാ നികുതിക്കാർക്ക് എതിരെ ശക്തമായി പ്രതികരിച്ച ക്രിസ്തുവിന്റെ സഭയുടെ തലവൻ തന്നെ നികുതിവെട്ടിപ്പിനും നിയമവിരുദ്ധ ഭൂമി കച്ചവടത്തിനും നിന്ന് എന്നാണ് സഭയെ വെട്ടിലാക്കിയിരിക്കുന്ന ആരോപണം .
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം കൊഴുക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയുടെ വികസനത്തിനായി പണം കണ്ടെത്താന്‍ തൃക്കാക്കരയിലെ സഭയുടെ സ്ഥലങ്ങള്‍ വില്‍ക്കാന്‍ അതിരൂപത സമിതികളില്‍ ആലോചനകള്‍ നടന്നിരുന്നു. 100 കോടി രൂപയുടെ വില്‍പന കരാറിന് സമിതികള്‍ അംഗീകാരം നല്‍കി. എന്നാല്‍ അതിരൂപതയുടെ ധനകാര്യസമിതിയുടെ മാത്രം അറിവോടെ 27 കോടി രൂപ വിലകാണിച്ച് സ്ഥലം സ്വകാര്യവ്യക്തിക്ക് കര്‍ദിനാള്‍ എഴുതി നല്‍കുകയായിരുന്നു എന്ന് അതിരൂപതയിലെ ഒരു വിഭാഗം ആക്ഷേപിക്കുന്നു. ഒന്‍പത് കോടി രൂപ മാത്രമാണ് വസ്തുകച്ചവടത്തില്‍ രൂപതയ്ക്ക് ലഭിച്ചത്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ ബാക്കി തുക നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് വാങ്ങിയ ആള്‍ ആവശ്യപ്പെട്ടു. ശേഷിച്ച തുകയുടെ ഉറപ്പിനായി വാങ്ങിയ ആളുടെ മൂന്ന് സ്ഥലങ്ങള്‍ അതിരൂപതയ്ക്കായി കര്‍ദിനാളിന്റെ പേരില്‍ ഈട് നല്‍കുകയും ചെയ്തു. ഈ സ്ഥലങ്ങളില്‍ ചിലത് പരിസ്ഥിതി ദുര്‍ബല മേഖലയില്‍പെട്ടതാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഇതോടെയാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിച്ച് അതിരൂപതയിലെ ഒരു വിഭാഗവും ചില മെത്രാന്മാരും രംഗത്തെത്തിയത്. ഇവര്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വത്തിക്കാന്‍ കാര്യാലയത്തിനും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനും അടക്കം പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇതിനിടെ ആരോപണങ്ങളെ ക്കുറിച്ച് അതിരൂപത കമ്മീഷന്‍ അന്വേഷിക്കുകയാണെന്നും സഭ വക്താവ് ഫാദര്‍ ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു.സഭാതലവന്‍ ഉള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ ജനുവരിയില്‍ ചേരുന്ന സീറോമലബാര്‍ സഭ സിനഡ് ചര്‍ച്ച ചെയ്യും.
സീറോ മലബാർ സഭക്ക് അതി നിർണായക ദിവസങ്ങളാണ് ഈ ക്രിസ്തുമസ് കാലം .മാർ ആലഞ്ചേരി രാജിയുടെ വക്കിലാണ് .ഭൂമി കച്ചവടവും നികുതി വെട്ടിപ്പും സഭയെ പിടിച്ച് കുലുക്കിയിരിക്കയാണ് .സഭയിൽ ദിനവുമുയർന്നു വരുന്ന വൈദികരുടെ ലൈംഗിക അരാചകത്വത്തിനു മുന്നിൽ പിടിച്ച് നിൽക്കാനാകതെ വിഷമിക്കുന്ന കാലഘട്ടത്തിൽ അതിലും ഭീകരമായ സഭയെ മൊത്തം വിഴുങ്ങുന്ന ഭൂമി കച്ചവടം സഭയുടെ ഉന്നതനെ തന്നെ പ്രതികൂട്ടിൽ നിർത്തിയിരിക്കുന്നത് അതിനിടെ കർദിനാൾ മാർ ആലഞ്ചേരി സഭയുടെ പ്രിസിപ്പട്ടേറിയൻ സമിതിക്ക് മുന്നിൽ എത്തുകയാണ് .മാർ ആലഞ്ചേരി സഭയുടെ പ്രിസിപ്പട്ടേറിയൻ സമിതിക്ക് മുൻപാകെ മൊഴി കൊടുക്കാനിരിക്കയാണ് .പിതാവിന്റെ മൊഴി സമിതിക്ക് വിശ്വാസത്താൽ എത്താനാകുന്നില്ലാ എങ്കിൽ കർദിനാൾ മാർ ആലഞ്ചേരിക്ക്
രാജി വെക്കുക മാത്രമേ മുന്നിൽ മാർഗമുള്ളൂ .സഭ അതി നിർണായകമായി ഈ പ്രതിസന്ധിയിലൂടെ പോകുമ്പോൾ ധാർമികത ഉയർത്തി പിടിച്ച് കർദിനാൾ സ്റ്റെപ് ഡൗൺ ചെയ്യുന്നതാണ് നല്ലതെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായം .എ ന്നാൽ രാജി വെച്ചാൽ സഭയുടെ വൻ തകർച്ചയും ഭൂമി ഇടപാടിൽ കുറ്റകരമായ നടപടികൾ ഉണ്ടായി എന്നും പൊതുസമൂഹം അറിയും .അത് സീറോമലബാർ സഭയുടെ അസ്ഥിവാരം തോണ്ടും .എന്നാൽ അതല്ല സഭക്ക് പ്രധാനം ഉന്നത ധാർമിക മൂല്യം ഉയർത്തി പിടിക്കണം എന്നാണ് പലരും ഉയർത്തുന്നത് .തെറ്റ് പറ്റിയാൽ തിരുത്തണം .
അതേസമയം സീറോ-മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പന വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു.അതിരൂപതയിലെ ഉദ്യോഗസ്ഥർ സഭയുടെ ഉടമസ്ഥതയിലുള്ള നാല് പ്ലോട്ടുകൾ വിറ്റതിൽ അഴിമതിയുണ്ടെന്ന ആരോപണമാണ് ആറംഗ സമിതി അന്വേഷിക്കുന്നത്.അതിരൂപതയുടെ ഭൂമി ഇടപാടുകൾ സുതാര്യമല്ലെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സമിതിയെ നിയോഗിച്ചതെന്ന് സിറോ-മലബാർ സഭ വക്താവ് ഫാ.ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.മേജർ ആർച്ച് ബിഷപ്കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശപ്രകാരമാണ് സഭയെ പ്രതിക്കൂട്ടിലാക്കിയ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നത്.
സമീപ കാലത്ത് മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ സ്ഥല വില്പനകളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന് 905000 ( ഒൻപത് ലക്ഷത്തി അയ്യായിരം രൂപ) യിൽ കുറയാതെ ലഭിക്കണം എന്ന നിബന്ധനയിൽ വിൽക്കുന്നതിനായി ഫിനാൻസ് ഓഫീസറായ വൈദീകനെ ചുമതലപ്പെടുത്തി. ഈ ഭൂമികളുടെ ആകെ വിസ്തീർണ്ണം 3 ഏക്കറാണ്.കാക്കനാട് നൈപുണ്യ സ്‌കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്, ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ്, കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്സിയൻ ബ്രദേഴ്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ, കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിവയായിരുന്നു അവ. തേവര, കലൂർ സ്റ്റേഡിയം, കുണ്ടന്നൂർ, വരന്തരപ്പള്ളി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും ത്വരിത ഗതിയിൽ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നും ആരോപണമുണ്ട്. ഈ സ്ഥലം വിൽപ്പനയാണ് ആലഞ്ചേരിയെ പ്രശ്നത്തിലാക്കുന്നത്.
ആകെ വരുന്ന 3 ഏക്കർ സ്ഥലം 905000 രൂപയിൽ കുറയാതെ വിൽക്കണം എന്ന ധാരണപ്രകാരം 27 കോടി 24 ലക്ഷം രൂപയാണ് രൂപതയ്ക്ക് കിട്ടേണ്ടത്. പ്രസ്തുത സ്ഥലങ്ങളിൽ കുണ്ടന്നൂരിൽ മരടിലുള്ള ഭൂമി ഒഴികെ 4 സ്ഥലങ്ങളുടെ വിൽപന നടന്നു. ഈ 4 സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 2 ഏക്കർ 46 സെന്റാണ് മാർ ആലഞ്ചേരി നൽകിയ അനുവാദ പ്രകാരം 22 കോടി 26 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അതിരൂപതയ്ക്ക് ലഭിക്കേണ്ടത്. ഈ പറയുന്ന 4 സ്ഥലങ്ങളുടേയും തീറാധാരങ്ങളിൽ മാർ ആലഞ്ചേരി ഒപ്പുവച്ചിട്ടും കേവലം 9 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതാണ് ആലഞ്ചേരിക്കെതിരെ മറുവിഭാഗം ചർച്ചയാക്കുന്നത്. ക്രയവിക്രയങ്ങളിലെ ദുരൂഹതയും, അധാർമ്മിക ഇടപെടലുകളും, കള്ളപ്പണ ഇടപാടുകളും, നികുതി വെട്ടിപ്പും ചർച്ചയാക്കുകയാണ് ആലഞ്ചേരി വിരുദ്ധർ.
സ്ഥലത്തിന് ലഭിക്കേണ്ട മുഴുവൻ തുകയും കിട്ടി ബോദ്ധ്യപ്പെട്ടിട്ട് മാത്രമേ പ്രമാണം ആധാരം ചെയ്തു കൊടുക്കാവൂ എന്നിരിക്കേ, മുഴുവൻ തുകയും കിട്ടാതെ എന്തിന് മാർ ആലഞ്ചേരി ഇതിൽ ഒപ്പു വച്ചുവെന്നാണ് ഉയർത്തുന്ന ചോദ്യം. എന്നാൽ സ്ഥലം ഇടപാടിന് ആരും യഥാർത്ഥ വില കാണിക്കാറില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ബാക്കി വില കണക്കിൽ പെടാതെ സഭാ സംവിധാനങ്ങളിൽ തന്നെ ഉണ്ടാവും. എന്നാൽ സ്ഥലം വിൽക്കാൻ സമ്മതിച്ച കരാറിൽ ഒരു വില പറഞ്ഞതിനാൽ ആ വിലയിൽ കുറച്ച് കണക്കിൽ വരുന്നതാണ് പ്രശ്നം. ആലഞ്ചേരി അടിച്ചു മാറ്റിയതല്ല എന്ന് മിക്കവർക്കും ബോധ്യം ഉണ്ടെങ്കിലും സാങ്കേതികമായി ഇതൊരു തലവേദനയായി മാറുകയാണ്. ഇതാണ് മേജർ അർച്ച് ബിഷപ്പിനെ സമ്മർദ്ദത്തിലാക്കുന്നത്.സഭയുടെ പൈതൃകമായ സ്വത്തുക്കളുടെ പരിപാലനത്തിലും ക്രയവിക്രയങ്ങളിലും അനിതരസാധാരണമായ ശ്രദ്ധയും വേണ്ടത്ര മുന്നൊരുക്കങ്ങളും നിർബന്ധമായും പാലിച്ചിരിക്കണം എന്ന കത്തോലിക്കാസഭാ നിയമങ്ങളുടെ (ഇഇഋഛ 1035, 1036, 1037, 1038, 1042, 934) പച്ചയായ ലംഘനവും നടന്നുവെന്നാണ് ആരോപണം.സീറോ മലബാർ സഭയിലെ ഏറ്റവും വലിയ രൂപതയും, ചരിത്രം കൊണ്ടും സാമ്പത്തിക സുസ്ഥിരതകൊണ്ടും പ്രഥമസ്ഥാനം അലങ്കരിക്കുന്നതുമായ രൂപതയാണ് എറണാകുളം അങ്കമാലി അതിരൂപത. ഈ അതിരൂപതയുടെ സുദ്യഢവു0 സുസ്ഥിരവുമായ സാമ്പത്തീക സ്ഥിതിയിന്മേൽ മാർ ആലഞ്ചേരി നടത്തിയ അപക്വവും ദുരൂഹവും അധാർമ്മികവുമായ ഇടപെടലുകളെ തുറന്നുകാട്ടുമെന്നും മറു വിഭാഗം ആരോപിക്കുന്നു. അതിനിടെ ഭൂമി വിവാദം കൊഴുക്കുമ്പോൾ കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജി വെക്കുമെന്നും പ്രചരണം ഉണ്ട് .എന്നാൽ ഈ സൂചന തള്ളാതെ സഭ മൗനം പാലിക്കുന്നു .അതിനിടെ ആണ് കർദിനാളിന് എതിരെ പരാതികൾ പോയിരിക്കുന്നത് .ആയതിനാൽ ഈ ക്രിസ്തുമസ് സീറോ മലബാർ സഭക്ക് സന്തോഷകരമായിരിക്കില്ല .