മുഖ്യമന്ത്രിയേയും കെകെ ശൈലജ ടീച്ചറേയും വാനോളം പുകഴ്ത്തി ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കൊച്ചി: ഇടത് സർക്കാരിനും പിണറായി വിജയനും ആരോഗ്യമന്ത്രിക്കും പിന്തുണ നൽകി കർദിനാൾ മാർ ജോർജ് ആലഞ്ചേരി .മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെക ശൈലജ ടീച്ചറെയും വാനോളം പുകഴ്ത്തി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി രംഗത്ത് . അടുത്ത തവണ കേരളം ഭരിക്കുന്നത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ മതിയെന്നും കർദിനാൾ പറഞ്ഞു.ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് ആരോഗ്യമന്ത്രി. ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം. പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് ജീവിതത്തിൽ വിജയമാക്കി മാറ്റിയവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും.

കൊവിഡ് കാലത്ത് ഒരു രോഗി പോലും ചികിത്സ കിട്ടാതെ മരിച്ച് പോയിട്ടില്ല. അടുത്ത തവണ കേരളം ഭരിക്കുന്നത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ മതിയെന്നും കർദിനാൾ പറഞ്ഞു. കൊച്ചിയിൽ കെസിബിസി സംഘടിപ്പിച്ച പഠന ശിബിരത്തിൽ മന്ത്രിയെ ആദരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top