കാര്‍മല്‍ മിനിസ്ട്രിയുടെ ഏകദിന ഇംഗ്ലീഷ് ധ്യാനം കില്‍ഡെയര്‍ ദേവാലയത്തില്‍ ശനിയാഴ്ച്ച

കില്‍ഡെയര്‍ :- കാര്‍മലൈറ്റ് വൈദീകരുടെ നേതൃത്വത്തില്‍ 2017 ജൂണ്‍ 10 -ാം തിയതി ശനിയാഴ്ച്ച കില്‍ഡെയറിലെ കാര്‍മലൈറ്റ് ദേവാലയത്തില്‍ വച്ച് ഇം‌ഗ്ലീഷിലുള്ള ഏകദിന ധ്യാനം ഒരുക്കിയിരിക്കുന്നു. കില്‍ഡെയര്‍ വില്ലേജിലെ ബസ് സ്റ്റോപ്പിന് സമീപമാണ് ദേവാലയം. മലയാളികളായ റവ. ഫാ. മാനുവല്‍‍ കാരിപ്പോട്ട്, റവ. ഫാ. ആന്‍റണി തുണ്ടിപറന്പില്‍‍, ബ്ര:സെബാസ്റ്റ്യന്‍ കുരിശുപറന്പില്‍‍ , എന്നിവരാണ് ഈ ആശ്രമത്തിന്‍റ ചുമതലയുളളവര്‍.carlite-2
ധ്യാനത്തോടൊപ്പം,,ദിവ്യബലി, വചന പ്രഘോഷണം, സ്പിരിച്വല്‍ കൗണ്‍സിലിംഗിനും, കുബസാരത്തിനും അവസരം ഉണ്ടായിരക്കുന്നതാണ്. ഗാന ശുശ്രൂഷക്ക് സുബിന്‍ ജോസഫ് നേതൃത്വം നല്കുന്നതാണ്. വൈദീകരുടെ നേതത്വത്തില്‍‍ കൈവെപ്പ് ശുശ്രൂഷ, ബന്ധന പ്രാര്‍ത്ഥന, രോഗസൗക്യ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ഈ ധ്യാനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍‍ വിവരങ്ങള്‍ക്ക്

Fr. Manuel Karipot
0894210990
Carmelite’s Roman Catholic Church

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top