പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിക്കെതിരേ കേസ്

ഹര്‍ത്താല്‍ പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിക്കെതിരേ കേസെടുത്തു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലില്‍ സംഘടിപ്പിച്ച ബിജെപി പ്രകടനത്തിലായിരുന്നു സംഭവം. പെണ്‍കുട്ടി മുഖ്യമന്ത്രിയേയും പൊലീസുകാരെയും തെറിവിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് കേസെടുത്തത്.

കാസര്‍കോട് ജെ പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയാണ് പ്രകടനത്തിന് മുന്നില്‍ നിന്ന് അസഭ്യവര്‍ഷം നടത്തിയത്. മുദ്രാവാക്യം പൊലെ പ്രകടനത്തിന്റെ മുന്‍നിരയില്‍ നിന്നാണ് രാജേശ്വരി മുഖ്യമന്ത്രിയേയും പൊലീസുകാരെയും തെറിവിളിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജേശ്വരി വിളിച്ചുകൊടുക്കുന്നത് പിന്നിലുണ്ടായിരുന്നവര്‍ ഏറ്റുവിളിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചത്. സംഭവത്തിനെതിരേ ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ് നല്‍കിയ പരാതിയിലാണ് കാസര്‍ഗോഡ് ടൗണ്‍ പൊലീസ് പെണ്‍കുട്ടിക്കെതിരേ കേസെടുത്തത്.

Top