തിരുവനന്തപുരം: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പിനെതിരെ കേസെടുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം. സംസ്ഥാന വനിതാ കമ്മീഷന്‍ ആണ് നിര്‍ദേശം നല്‍കിയത്.
സ്ത്രീകളെ അപമാനിക്കുന്നതാണ് ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റെന്ന് വനിതാ കമ്മിഷന്‍ വിലയിരുത്തി.തദ്ദേശതിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ നടത്തിയ ഉടുപ്പൂരല്‍ സമരത്തെ പരാമര്‍ശിച്ച്, മുമ്പ് ഈ നിലയില്‍ രഹസ്യമായി പ്രതിഷേധിച്ച വനിതകള്‍ക്ക് കോണ്‍ഗ്രസ്സില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം. സ്ത്രീവിരുദ്ധ സൂചനകളുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉയര്‍ത്തിയ വിവാദങ്ങള്‍, അദ്ദേഹം ഖേദംപ്രകടിപ്പിച്ചിട്ടും കെട്ടടങ്ങിയില്ല. ചെറിയാനെ അനുകൂലിച്ചും പഴിച്ചും സി.പി.എം. നേതാക്കള്‍ രംഗത്തെത്തിയതോടെ ചെറിയാന്‍വിവാദത്തില്‍ പാര്‍ട്ടി രണ്ടുചേരിയിലായി.
ചെറിയാനെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആദ്യംതന്നെ തള്ളിപ്പറഞ്ഞിരുന്നു. െപാളിറ്റ്ബ്യൂറോ അംഗങ്ങളായ വൃന്ദാ കാരാട്ടും എം.എ.ബേബിയും കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കും ചെറിയാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. എന്നാല്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും െപാളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും ചെറിയാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും അദ്ദേഹം മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.
സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.