കണ്ണൂർ: കണ്ണൂര്‍ പയ്യാവൂര്‍ കാരിത്താസ് മേഴ്‌സി ഹോസ്പിറ്റലിൽ നിന്നും നേരിട്ട ഗുരുതര ചികിത്സാ പിഴവിനെതിരെ കോടതിയില്‍ കേസ്. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോക്ടര്‍ സന സുരേഷിനെതിരെയാണ് തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. യോഗ്യത ഇല്ലാത്ത ഡോക്ടർമാരെ വെച്ച് രോഗികളെ കൊല്ലാക്കൊല ചെയ്യുന്നതും ലക്ഷങ്ങൾ വാങ്ങുന്നതും കരുണയുടെ സുവിശേഷം പ്രസംഗിക്കുന്ന വൈദികരും കന്യാസ്ത്രീകളും ആണെന്നുള്ളതും ഞെട്ടിക്കുന്ന വാർത്തയാണ്. പ്രതിസ്ഥാനത്ത് നിൽക്കുന്ന സന സുരേഷ് ഡോക്ടർ 2009 ൽ ആന്ധ്രയിൽ നിന്നും എംബിബിഎസ് പാസായ ഡോക്ടർ ആണ്. ഈ ഡോക്ടർ ട്രാവവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ മെമ്പർഷിപ്പ് ഇല്ലാത്തയാളാണ്. ട്രാവവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ മെമ്പർഷിപ്പ് -രജിസ്‌ട്രേഷൻ വേണമെന്നതു നിർബന്ധം ആണെന്നിരിക്കെ അതൊന്നുമില്ലാതെ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിൽ വൈദികരും കന്യാസ്ത്രീകളും നടത്തുന്ന ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു എന്നത് ഞെട്ടിക്കുന്നതാണ് .
https://www.youtube.com/watch?v=t-ZtSfvIDIg
ചെമ്പേരി പുറഞ്ഞാൺ സ്വദേശിയായ രഞ്ചന്‍ മാത്യുവാണ് കണ്ണൂരിലെ സീനിയർ അഭിഭാഷകൻ സജി സക്കറിയാസ് മുഖാന്തിരം കേസ് ഫയൽ ചെയ്തിരിക്കുന്നത്. പ്രതികൾക്ക് എതിരെ ക്രൈം രജിസ്റ്റർ ചെയ്‌തു കേസ് എടുക്കാൻ കോടതി നിര്ദേശിച്ചിട്ടുണ്ട് . തന്റെ അമ്മയുടെ മുട്ടുവേദന ചിക്തസിക്കാനായിട്ടാണ് രഞ്ജന്‍ കാരിത്താസ് മേഴ്‌സി ഹോസ്പിറ്റലിൽ എത്തുന്നത്. എന്നാല്‍ വൈദ്യ ശാസ്ത്രത്തിന്റെ സകല മാനുഷിക തലങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ഡോ. സന സുരേഷ് തന്റെ അമ്മയുടെ ജീവന്‍ വരെ അപകടത്തിലാകുന്ന മരുന്ന് കുത്തിവച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.റവ.ഡോ.ജോൺ പൂച്ചക്കാട്ടിൽ ആണ് മേഴ്സി ഹോസ്പിറ്റലിന്റെ ജോയിന്റ് ഡയറക്ടർ. കോട്ടയം രൂപതയ്ക്ക് കീഴിലുള്ള കാരിത്താസ് നിയന്ത്രണത്തിൽ ആണ് മേഴ്സി ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. വൈദികരും കന്യാസ്ത്രീകളും പണം മാത്രം ലക്‌ഷ്യം വെച്ച് യോഗ്യതയില്ലാത്ത ഡോക്ടർമാരെ വെച്ച് രോഗികളുടെ ജീവൻ വരെ പന്താടുകയാണ് .
ഇടത് കാല്‍മുട്ടിന് വന്ന വേദന ചികിത്സിക്കാന്‍ എത്തിയ ലൂസി മാത്യുവിനെ ശരിയായി രോഗ നിര്‍ണ്ണയം നടത്താതെയും ശ്രദ്ധയില്ലാതെയും ഷുഗറും പ്രഷറും കൊളസ്‌ട്രോളും ഉള്ള അവസ്ഥയില്‍ കെനോകോട്ട് -A- 40 എന്ന സ്റ്റിറോയ്ഡ് കാലില്‍ കുത്തിവയ്ക്കുകയായിരുന്നു ഈ കരുണയുടെ നാമത്തിലുള്ള ആശുപതിയിലെ ഡോക്ടർ . ഷുഗറും പ്രഷറും കൊളസ്‌ട്രോളും ഉള്ള അവസ്ഥയില്‍ ഈ കുത്തിവയ്പ്പ് എടുക്കുന്നത് ജീവന് തന്നെ അപകടം സൃഷ്ടിക്കുന്നതാണ്. മാത്രവുമല്ല അണുവിമുക്തമല്ലാത്ത സാഹചര്യത്തിലാണ് ഡോ. സന സുരേഷ് ഈ കുത്തിവയ്പ്പ് എടുത്തത്. ഇത് നിമിത്തം കാലിന് അണുബാധ ഉണ്ടാകുകയും തുടര്‍ന്ന് കാലിന് നിരവധി ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നുവെന്നും പരാതിയില്‍ പറയുന്നു.
രഞ്ജൻ മാത്യുവിന്റെ വിധവയായ അമ്മ ലൂസി മാത്യു പ്രതിയായ സന സുരേഷ് ജോലിചെയ്യുന്ന കാരിത്താസ് മേഴ്‌സി ഹോസ്പിറ്റല്‍ പയ്യാവൂര്‍ എന്ന ആശുപത്രിയില്‍ അനേക വര്‍ഷങ്ങളായി ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നീ രോഗങ്ങള്‍ക്ക് ചികിത്സ നേടിയിരുന്ന ആളാണ്. ലൂസി മാത്യുവിന്റെ ചികിത്സ രേഖകള്‍ അടങ്ങുന്ന ഫയല്‍ സന സുരേഷ് ഡോക്ടര്‍റായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ വര്ഷങ്ങളായി ഉണ്ട്താനും. 2019 കാലയളവില്‍ അനേകം പ്രാവശ്യം രഞ്ജൻ മാത്യു അമ്മയെക്കൂട്ടി പ്രതി ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഒ.പിയായി രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവയ്ക്ക് ചെക്കപ്പ് നടത്തുകയും ചെയ്യുന്നതായിരുന്നു .
26-06-2019 തീയ്യതി പ്രഷര്‍, ഷുഗര്‍ എന്നിവയും ഇടത് കാല്‍ മുട്ടിന് വേദനയുമായി ലൂസിയെ കാരിത്താസ് മേഴ്‌സി ഹോസ്പിറ്റില്‍ എത്തുകയും സ്ഥിരം കാണിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അസ്ഥിരോഗവിദഗ്ദ്ധനായ സന സുരേഷിനെ കാണുകയും ചെയ്തു.ലൂസി മാത്യുവിന്റെ മുന്‍ ചികിത്സ വിശദാംശങ്ങളടങ്ങിയ കേസ് ഫയല്‍ കൗണ്ടറില്‍ നിന്നും എടുത്ത് സ്നസുരേഷിനെ കാണിക്കുകയും ചെയ്തു. അപ്പോൾ ലൂസി മാത്യുവിനെ സന സുരേഷ് എക്‌സ്‌റേ പരിശോധനക്കായി വിടുകയും എക്‌സ്‌റേ എടുത്ത് ഡോക്ടറെ സമീപിച്ചപ്പോൾ ഏതാനും ഗുളകകളും മറ്റും ഡോക്ടർ നിര്‍ദ്ദേശിക്കുകയും ചെയ്തു .ലൂസി മാത്യുവിന് അമ്മയ്ക്ക് പ്രഷര്‍, ഷിഗര്‍, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങള്‍ ഉള്ള ആളാണെന്നും ഡോക്ടറെ അറിയിക്കുകയും ചെയ്തിരുന്നു .ഡോക്ടർ നിർദേശിച്ച ഗുളികകള്‍ ഏഴ് ദിവസത്തോളം കഴിച്ചിട്ടും കാല്‍മുട്ട് വേദനയില്‍ യാതൊരു ശമനവും കാണാതെ വരികയും 02.07.2019 ന് വീണ്ടും ഡോക്ടർ സന സുരേഷിനെ കാരിത്താസ് മേഴ്‌സി ഹോസ്പിറ്റല്‍ പയ്യാവൂരില്‍ എത്തി കാണുകയും ചെയ്തു
അപ്പോൾ ഡോക്ടർ സന സുരേഷ് കണ്‍സള്‍ട്ടേഷന് റൂമില്‍ വച്ച് തീവ്ര പാര്‍ശ്വഫലങ്ങള്‍ ഉള്ള ”കെനാകോട്ട് -A40” എന്ന സ്റ്റിറോയിഡ് മരുന്ന് ലൂസി മാത്യുവിന്റെ ഇടത്തെ കാല്‍മുട്ടിന് കുത്തിവയ്ക്കുകയും അതിനുശേഷം മരുന്ന് വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. വീട്ടില്‍ എത്തി ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും വേദന കാല്‍മുട്ടില്‍ അസഹനീയമായ വിധം കൂടുകയും തൊട്ടടുത്ത ദിവസങ്ങളില്‍ ഡോക്ടറെ ഫോണിലൂടെയും മറ്റും ബന്ധപ്പെട്ട് വേദനയ്ക്ക് ശമനം ഇല്ല എന്നും മറ്റും അറിയിക്കുകയും എന്നാല്‍ ഡോക്ടർ സന സുരേഷ് തന്ന മരുന്ന് തന്നെ തുടരാന്‍ നിര്‍ദ്ദേശിക്കുകയും 11-07-2019 തീയ്യതി ആയപ്പോഴേയ്ക്കും ലൂസി മാത്യുവിന്റെ കാല്‍ മുട്ട് നീര് വന്ന് വീങ്ങുകയും അസഹനീയമായും അതികലശമായതുമായും വേദന വര്‍ദ്ധിക്കുകയും ചെയ്തതിനാൽ തളിപ്പറമ്പ് അസ്ഥിരേഗ വിദഗ്ദ്ധനായ വിറ്റൽ ദാസ് പൈ എന്ന ഡോക്ടറെ കാണിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം അറിയുന്നത്
ലൂസി മാത്യുവിന്റെ കാല്‍മുട്ടില്‍ അതിഭീകരമായ അണുബാധ ഉണ്ടായിരിക്കുന്നു . പ്രമേഹം, രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയും മറ്റും ഉണ്ടായ സമയത്ത് എടുത്ത ‘കെനാകോട്ട് – A40’ എന്ന ഇന്‍ജകഷന്‍ മൂലം സംഭവിച്ചതായിരുന്നു ഈ അണുബാധ .ജീവൻ രക്ഷിക്കണമെങ്കിൽ ഉടൻ തന്നെ ആധുനിക ചികിത്സ ലഭ്യമാക്കണം എന്ന ഉപദേശത്താൽ മംഗലാപുരം തേജസ്വിനി ഹോസ്പിറ്റലിലേയ്ക്ക് എത്തിക്കുകയും 14-07-2019 തീയ്യതി അണുബാധ ബാധിച്ച കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ തുറന്ന് പഴുപ്പും മറ്റും നീക്കം ചെയ്യുകയും 22-07-2019 തയ്യതി അഡ്മിറ്റ് ചെയ്യുകയും വീണ്ടും ശസ്ത്രക്രിയ നടത്തി 17-08-2019 തീയ്യതി ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
ലൂസി മാത്യു പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ ഉള്ള രോഗിയാണെന്ന് ഡോക്ടർ സന സുരേഷിന് വ്യക്തമായി അറിയാമായിരുന്നിട്ടും പണം മാത്രം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് യാതൊരു കാരണവശാലും കൊടുക്കാന്‍ പാടില്ലാത്തതായ ”കെനാകോട്ട് – A40” എന്ന സ്റ്റിറോയിഡ് ഇന്‍ജക്ഷന്‍ അണുവിമുക്തമാക്കാത്ത മുറിയില്‍ വച്ച് രോഗിയുടെ കാല്‍മുട്ടില്‍ കുത്തിവയ്ക്കുകയായിരുന്നു. ഇതോടെ രോഗിയുടെ കാല്‍മുട്ടില്‍ അണുബാധ ഉണ്ടാകുകയും ചെയ്തു.
അതീവ പാര്‍ശ്വഫലമുള്ള ”കെനാകോട്ട്-A40” എന്ന സ്റ്റിറോയിഡ് കുത്തിവയ്പ്പ് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവയുള്ളവർക്ക് എടുക്കുന്നപക്ഷം രോഗിക്ക് അത് ആപത്ക്കരവും ജീവന് തന്നെ അപകടത്തിലുമാകാം.എന്നിട്ടും വൈദികർ നടത്തുന്ന ആശുപത്രിയിൽ പണം മാത്രം ലക്‌ഷ്യം വെച്ച് രോഗിയുടെ കാല്‍മുട്ടില്‍ കുത്തിവെപ്പ് എടുത്തതുകൊണ്ട് മാത്രമാണ് മരണകരമായേക്കാവുന്ന അണുബാധ ഉണ്ടായത്. കാലില്‍ അണുബാധ ഉണ്ടാവുകയും നിരവധി ശസ്ത്രക്രിയകളും മികച്ച ആശുപത്രിയിലെ തുടര്‍ ചികിത്സകളും വേണ്ടിവന്നതും ആശുപത്രിയിലെ വൈദികരായ നടത്തിപ്പുകാരെ അറിയിച്ചിട്ടും അവരും തുടർ നടപടി ഒന്നും ചെയ്തില്ല .മംഗലാപുരത്തെ വിദഗ്ദ്ധ ചികിത്സക്ക് രഞ്ജൻ മാത്യവിനു പത്തുലക്ഷത്തോളം രൂപ മുടക്കേണ്ടി വന്നു . ഡോക്ടർ സന സുരേഷിന്റെ ചികിത്സ പിഴവ് ഇന്ത്യന്‍ ശിക്ഷാ നിയമം, 337, 338 വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ് എന്നും രഞ്ജൻ മാത്യു പരാതിയിൽ പറയുന്നു . മാത്രമല്ല സന സുരേഷിന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പ്രാകടീഷണേഴ്‌സ് ആക്ട് പ്രകാരം ചികിത്സ നടത്താന്‍ പോലുമുള്ള അനുമതി പോലുമില്ലെന്നുള്ളതും ഞെട്ടിക്കുന്നതാണ് .
ഡോ. വിറ്റല്‍ ദാസ് പൈ, ഡോ. എം.എസ്. ഷെഡ്ഡി തുടങ്ങിയ ഡോക്ടര്‍മാരും കണ്ണൂർ മിംസിലെ ഡോ .നാരായണ പ്രസാദും ഡോ .ശ്രീഹരിയും മറ്റും വിദഗ്ദ്ധ ചികിത്സ നൽകിയതിനാൽ അമ്മയുടെ ജീവൻ രക്ഷിക്കാനായി എന്നും രഞ്ജൻ മാത്യു പറയുന്നു.പയ്യാവൂർ പോലീസിൽ പരാതി നൽകിയിട്ടും പോലീസ് കേസ് എടുത്തില്ല എന്നും അതിനു കാരണം ആശുപത്രി നടത്തിപ്പുകാരായ വൈദികരുടെയും ഡോക്ടർ സന സുരേഷിന്റെയും സ്വാധീനം ആണെന്നും രഞ്ജൻ ആരോപിക്കുന്നു. ആശുപത്രിയിലെ ചികിത്സ തട്ടിപ്പുകൾക്ക് എതിരെ ഒരുപാട് പേര് ഉടൻ തന്നെ രംഗത്ത് എത്തുമെന്നും സൂചനയുണ്ട് .