
തിരുവനന്തപുരം: ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സ്വാഭാവിക നടപടികളിലേക്ക് കടക്കുമെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു.
അതേസമയം മൂന്നാറിലെ നിര്‍മാണത്തില്‍ സബ് കളക്ടര്‍ക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത് വന്നു എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നു. നിര്‍മാണം തുടങ്ങിയ ശേഷമായിരുന്നില്ല തടസ്സം ഉന്നയിക്കേണ്ടിയിരുന്നത്. ടെന്‍ഡര്‍ അടക്കം തുടങ്ങിയത് സബ് കളക്ടറുടെ അറിവോടെ. കോടതി തീരുമാനം വന്ന ശേഷം തുടര്‍നടപടിയെന്നും കുറുപ്പുസ്വാമി.
സബ്കളക്ടര്‍ രേണു രാജിനെ അവഹേളിച്ച സംഭവത്തില്‍ എസ്. രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സബ് കളക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രതികരണവും വനിതാ സബ് കളക്ടറെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ രാജേന്ദ്രനോട് വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കൂടി പറഞ്ഞതോടെയും എം.എല്‍.എ രംഗത്തെത്തുകയായിരുന്നു.
തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തിന് വേദനയുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഇന്നലെ എസ്. രാജേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, മൂന്നാറിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും നിര്‍മ്മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ ഇനിയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ വനിതാ വ്യവസായ കേന്ദ്രത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള സബ്കളക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറി. അനധികൃത നിര്‍മ്മാണം എം.എല്‍.എ എസ് രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണെന്നും സബ്കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി എം.എല്‍.എ തടസപ്പെടുത്തിയെങ്കിലും വ്യക്തിപരമായ അധിക്ഷേപത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
കൂടുതൽ വാർത്തകൾക്ക് സൗജന്യമായി ഹെറാൾഡ് ന്യൂസ് ടിവി സബ്സ്ക്രൈബ് ചെയ്യുക.
??
https://www.youtube.com/channel/UC-3gF75ByPPEGKXHdqCWRGA