സ്വന്തം ലേഖകൻ
പത്തനംതിട്ട: കോട്ടയം കലക്ടറേറ്റിനു സമീപത്തെ ഹോം സ്്‌റ്റേയിൽ നിന്നും ആഡംബരകാറും ലാപ്‌ടോപ്പും മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ നയിച്ചിരുന്നത് ആഡംബര ജീവിതമെന്നു പൊലീസ്. കോട്ടയം നഗരത്തിൽ മലയാള മനോരമ നടത്തിയിരുന്ന ജേണലിസം സ്‌കൂളിലെ വിദ്യാർഥിനിയാണ് സംഭവവുമായ ബന്ധപ്പെട്ട് അറസ്റ്റലായ ആലുവ തോട്ടുമുഖം അരുന്തയിൽ രേവതി കൃ്ഷ്ണ (21) യെന്നു പൊലീസ് പറഞ്ഞു. ഇവരുടെ സംഘാംഗങ്ങളും സഹോദരങ്ങളുമായ ചെങ്ങന്നൂർ കല്ലിശേരി പാറയിൽ ജൂബൽ വർഗീസ് (26), ജെത്രോ വർഗീസ് (21) എന്നിവരെയും കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിൽ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. കലക്ടറേറ്റിനു സമീപമുള്ള ഡോക്ടർ ബേക്കർ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെൻ ഹാൾ ഹോം സ്‌റ്റേയിൽ നിന്നാണ് കാറും ലാപ്‌ടോപ്പും മോഷ്്ടിച്ചെടുത്തത് സംഭവത്തിനു ശേഷം കോട്ടത്തു നിന്നു രക്ഷപെട്ട പ്രതികളെ മുംബൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ലഹരിയ്ക്കു അടിമയായിരുന്ന പ്രതികൾ മാസം അരലക്ഷം രൂപ വരെയാണ് ആഡംബരത്തിനായി ചിലവഴിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ആർഭാട ജീവതം നയിച്ചിരുന്ന പ്രതികൾ എ്്ല്ലാ ആഴ്ചയിലും ബാംഗ്ലൂരിലും ഗോവയിലും ആഡംബര യാത്രകളും നടത്തിയിരുന്നതായും പൊലീസ് ക്്്‌ണ്ടെത്തയിട്ടുണ്ട്. മാസ്‌കോമിൽ ഫീസ് ഇനത്തിൽ നൽകിയിരുന്ന 40,000 രൂപ കൂടാതെയാണ് പെൺകുട്ടിയ്ക്കു എല്ലാ മാസവും വീട്ടിൽ നിന്നും 45000 മുതൽ 60,000 രൂപ ബാങ്ക് അക്കൗണ്ടിലൂടെ വീട്ടുകാർ അയച്ചു നൽകിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടിയും സുഹൃത്തുക്കളും ലഹരിമരുന്നു ഉപയോഗിക്കുന്നവരും, കോട്ടയം ജില്ലയിലെ ലഹരി മരുന്നിന്റെ വിതരണക്കാരുമായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലഹരിമരുന്നുകൾ വാങ്ങുന്നതിനും, ആഡംബര ജീവിതം നയിക്കുന്നതിനും വേണ്ടിയാണ് ഇവർ പണം ഉപയോഗിച്ചിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മനോരമയുടെ ജേണലിസം സ്‌കൂളിന്റെ ഹോസ്റ്റലും ഇവർ ലഹരി വിൽപന നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുൻപ് മറ്റൊരു മോഷണക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ മനോരമയുടെ ജേണലിസം സ്‌കൂളിന്റെ ഹോസ്റ്റലിൽ പരിശോധന നടത്തിയപ്പോൾ നിരവധി ഗർഭനിരോധന ഉറകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉയർന്നതിനെ തുടർന്നു മനോരമയുടെ സ്‌കൂളിന്റെ ഹോസ്റ്റൽ രണ്ടു തവണ മാറ്റുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ നേരത്തെ തന്നെ മനോരമയുടെ സ്‌കൂൾ ഓഫ് ജേണലിസത്തെപ്പറ്റി ഉയർന്നിരുന്നെങ്കിലും മനോരമയുടെ സ്വാധീനം ഉപയോഗിച്ച് എല്ലാം ഒതുക്കി തീർക്കുകയായിരുന്നു. കോട്ടയം നഗരത്തിലെ ലഹരി മാഫിയ സംഘങ്ങൾ മനോരമയുടെ സ്‌കൂൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായി കൃത്യമായ സൂചന ലഭിച്ചിട്ടും ഇതു സംബന്ധിച്ചു അന്വേഷണം നടത്താൻ പൊലീസിനു ഇനിയും സാധിച്ചിട്ടില്ല. ഭരണ തലത്തിലും പൊലീസിലും മനോരമയ്ക്കുള്ള സ്വാധീനമാണ് ഇത്തരത്തിൽ അന്വേഷണം നടത്താൻ പൊലീസ് ഭയപ്പെടുന്നതിനു പിന്നിലെന്നാണ് സൂചന.


