ഭഗവതിക്ക് ഭക്തന്‍ സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ എടുത്ത് സുഹൃത്തിന് സമ്മാനിച്ചു. കഴിഞ്ഞ മാസമാണ് എറണാകുളത്ത് ഒരു ക്ഷേത്രത്തില്‍ പുടവ,,,
ലൈംഗിക പീഡന പരാതികളില്‍ പൊലീസ് തിരയുന്ന പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എറണാകുളം ചക്കരപ്പറമ്ബ് സ്വദേശി അനീസ് അന്‍സാരി ഹൈക്കോടതിയില്‍,,,
കൊച്ചി: നടന്‍ ദിലിപ് അടക്കം ഉള്‍പ്പെട്ടിട്ടുള്ള നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ,,,
എറണാകുളം : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ വ്ളോഗറായ ശ്രീകാന്ത് വെട്ടിയാർക്കെതിരേ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് കേസ്. ,,,
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍, ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് തന്നെ കൈമാറും. 15 ലക്ഷം,,,
കൊച്ചി: കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ്,,,
കൊച്ചി:ഗ്രാമീണ ടൂറിസം വികസനത്തിന് പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ടി ജില്ലയിലെവിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കും. തയ്യാറാക്കുന്ന പദ്ധതികൾ സർക്കാരിന് സമർപ്പിക്കും.ജില്ലാ പഞ്ചായത്ത്,,,
കൊച്ചി: ഗ്രാമീണ ടൂറിസം വ്യാപകമാക്കാൻ ഗ്രാപഞ്ചായത്തുകൾ തോറും വില്ലേജ് ടൂറിസം ഡവലപ്മെന്റ് കമ്മിറ്റികൾ (വി.റ്റി.ഡി.സി) രൂപികരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ്,,,
കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കണ്ണുതുറന്നത് കര്‍ഷക പോരാട്ടത്തിന്റെ വിജയമാണെന്നും,,,
കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് വ്യാപാരികള്‍, റീട്ടെയിലുകാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമില്‍ ഡിജിറ്റലായി ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുന്ന ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍’ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. ഒന്നിലധികം ഡിജിറ്റല്‍ മോഡുകളിലൂടെ ഉപഭോക്താക്കളില്‍ നിന്ന് മൊബൈല്‍ ഫോണുകളില്‍ ഉടനടി പേയ്മെന്‍റുകള്‍ സ്വീകരിക്കുക, ഇന്‍-ബില്‍റ്റ് ഡാഷ്ബോര്‍ഡുകള്‍ വഴി ഇന്‍വെന്‍ററി ട്രാക്ക് ചെയ്യുക, കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്‍റുകള്‍ സുഗമമാക്കുന്നതിന് എക്സ്ക്ലൂസീവ് പോയിന്‍റ് ഓഫ് സെയിലിന് അപേക്ഷിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരികളെയും റീട്ടെയിലര്‍മാരെയും പുതിയ ആപ്ലിക്കേഷന്‍ പ്രാപ്തമാക്കും. അതുപോലെ തന്നെ ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ പൂര്‍ണ്ണമായും ഡിജിറ്റലും പേപ്പര്‍ രഹിതവുമായ രീതിയില്‍ ബാങ്കില്‍ നിന്ന് ചെറുകിട വായ്പയും ലഭ്യമാക്കും. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ കറണ്ട് അക്കൗണ്ടുള്ള ആര്‍ക്കും ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സെല്യൂഷന്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത സംവിധാനത്തിലൂടെ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും പെട്ടെന്ന് കറണ്ട് അക്കൗണ്ട് തുറന്ന് രജിസ്റ്റര്‍ ചെയ്യാം. ലക്ഷക്കണക്കിന് വ്യാപാരികള്‍, പ്രൊഫഷണലുകള്‍ എന്നിവരെ ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ അവരുടെ ബാങ്കിംഗ് ആവശ്യകതകള്‍ തടസ്സമില്ലാതെ നിറവേറ്റാന്‍ പ്രാപ്തരാക്കുന്ന ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍സ്’ ആപ്പ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍സ് ഉപയോക്തൃ അനുഭവവും സൗകര്യവും ഗണ്യമായി മച്ചപ്പെടുത്തുകയും അടുത്ത മാസങ്ങളില്‍ തങ്ങളുടെ മര്‍ച്ചന്‍റ് ടച്ച് പോയിന്‍റുകള്‍ ഒന്നിലധികം മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഒറ്റ ഡാഷ്ബോര്‍ഡില്‍ എല്ലാം കാണാം, തടസമില്ലാത്ത പേയ്മെന്‍റുകള്‍, കൗണ്ടര്‍ പേയ്മെന്‍റുകള്‍ക്കും ഹോം ഡെലിവറിക്കും ഉപയോഗിക്കാം, ഏകീകൃത ബാങ്കിങ് പ്ലാറ്റ്ഫോം, വായ്പാ സൗകര്യം, സേവന അപേക്ഷകളുടെ പൂര്‍ത്തീകരണം തുടങ്ങിയ സവിശേഷതകളെല്ലാം ആപ്പിലുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമാണ് ആപ്പ് ലഭ്യമായിട്ടുള്ളത്. ഐഒഎസിലും ഉടന്‍ തന്നെ ലഭ്യമാക്കും. നിലവില്‍ ഇന്‍ഡസ് മെര്‍ച്ചന്‍റ് ആപ്പ് ഇംഗ്ലീഷിലാണ് ലഭ്യമായിട്ടുള്ളതെങ്കിലും മലയാളം ഉള്‍പ്പടെയുള്ള വിവിധ ഭാഷകളില്‍ ഉടന്‍ തന്നെ ലഭ്യമാകും.,,,
കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന്‍റെ എട്ടാം വാര്‍ഷികമായ നവംബര്‍ 16ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മധ്യപ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ താന്‍ പിന്തുണയ്ക്കുന്ന കുട്ടികള്‍ക്കായുള്ള സാമൂഹിക പദ്ധതികള്‍ സന്ദര്‍ശിച്ചു. പിതാവ് രമേഷ് തെന്‍ഡുല്‍ക്കറുടെ സ്മരണയ്ക്കായി സന്നദ്ധ സംഘടനായ പരിവാരുമായി സഹകരിച്ച് തന്‍റെ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന സ്കൂളിന്‍റെ നിര്‍മാണവും അദ്ദേഹം വിലയിരുത്തി. കോവിഡ് 19 നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് മധ്യപ്രദേശിലെ വിദൂര ഗ്രാമമായ സെവാനിയയില്‍ കുട്ടികളെ നേരിട്ട് സന്ദര്‍ശിക്കാന്‍ സച്ചിന്‍ എത്തിയത്. സച്ചിന്‍റെ ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന പരിവാര്‍ സേവാ കുടീരങ്ങള്‍ ഏറ്റവും ദുര്‍ബലരായ ആദിവാസി കുട്ടികള്‍ക്ക് വേണ്ടിയാണ് നടത്തുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം, സൗജന്യ വിദ്യാഭ്യാസം, കായിക പരിശീലനം എന്നിവ ഇവിടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കുട്ടികളുമായും കേന്ദ്രത്തിലെ യുവ അധ്യാപകരുമായും സച്ചിന്‍ സംവദിച്ചു. കുട്ടികള്‍ക്കൊപ്പം കളിക്കാനും സച്ചിന്‍ സമയം കണ്ടെത്തി. പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം പാകം ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാന്‍ അടുക്കളയും സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്‍റെ ഭാഗമായി, തന്‍റെ ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന ഒരു സ്കൂളിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ സന്ദല്‍പൂരിലും സച്ചിന്‍ എത്തി. ആദിവാസി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 2,300 കുട്ടികളെ ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നത്. കളത്തിന് പുറത്തും അകത്തും ടീം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് എല്ലായ്പ്പോഴും പ്രിവിലേജ് ആണെന്ന് സന്ദര്‍ശനത്തിന് ശേഷം സച്ചിന്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. പരിവാരിനൊപ്പം തങ്ങള്‍ നിര്‍മിക്കുന്ന സേവാകുടീരങ്ങളും സൗജന്യ റെസിഡന്‍ഷ്യല്‍ സ്കൂളും സന്ദര്‍ശിക്കുന്നതില്‍ സംതൃപ്തിയുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് ഈ ലോകത്തെ മികച്ചതും തിളക്കവുമുള്ളതുമാക്കാന്‍ കഴിയും. അവര്‍ക്കെല്ലാം തുല്യ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നമ്മള്‍ ഉറപ്പാക്കണമെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും ആയിരക്കണക്കിന് പാവപ്പെട്ട ആദിവാസി കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്ന തങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും, അദ്ദേഹത്തിന്‍റെ സന്ദര്‍ശനം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും പരിവാര്‍ സ്ഥാപകന്‍ വിനായക് ലൊഹാനി പറഞ്ഞു.,,,
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്ക്ക്(എംഎസ്എംഇ) തന്ത്രപ്രധാനമായ,,,