കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി.സൈ​ജു ത​ങ്ക​ച്ച​നൊ​പ്പം ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 17 പേർ കുടുങ്ങി!

കൊച്ചി: കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ് ചെലവന്നൂരിലെ ഫ്‌ലാറ്റില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്.

മാഞ്ഞാലി സ്വദേശിയായ ടിക്‌സന്‍ വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റിലാണ് ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിച്ചുവന്നത്. കഴിഞ്ഞദിവസം വരെയും ചൂതാട്ടം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. മരട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമാനമായ രീതിയില്‍ പരിശോധന നടത്തുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ മോ​ഡ​ലു​ക​ളെ പി​ന്തു​ട​ര്‍​ന്ന സൈ​ജു ത​ങ്ക​ച്ച​നൊ​പ്പം ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 17 പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.ഇ​തി​ല്‍ ഏ​ഴ് യു​വ​തി​ക​ളും ഉ​ള്‍​പ്പെ​ടും. ഏ​ഴു പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചെ​ങ്കി​ലും ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്.അ​തേ​സ​മ​യം സൈ​ജു​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള യു​വ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

ഇ​യാ​ളു​മാ​യി വാ​ട്‌​സ്ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി ചാ​റ്റ് ചെ​യ്ത​വ​രെ​യും സൈ​ജു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍​നി​ന്നു ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​വ​രെ​യു​മാ​ണ് ഇ​ന്ന​ലെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം​ചെ​യ്ത​ത്.തൃ​ക്കാ​ക്ക​ര, ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, ഫോ​ര്‍​ട്ടു​കൊ​ച്ചി, മ​ര​ട്, പ​ന​ങ്ങാ​ട്, എ​റ​ണാ​കു​ളം സൗ​ത്ത്, ഇ​ടു​ക്കി ആ​ന​ച്ചാ​ല്‍ സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് കേ​സു​ക​ള്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. സൈ​ജു​വി​നെ​തി​രെ ഒ​മ്പ​തു കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് വി​വാ​ദ​ത്തി​ലാ​യ ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​നെ​തി​രേ എ​ക്‌​സൈ​സ് വ​കു​പ്പ് ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു.സം​ഭ​വ​ദി​വ​സം രാ​ത്രി സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും മ​ദ്യം വി​റ്റ​തി​നാ​ണ് എ​ക്സൈ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​തി​നു മു​മ്പ് ഒ​ക്ടോ​ബ​ര്‍ 23ന് ​സ​മ​യം ക​ഴി​ഞ്ഞ് മ​ദ്യം വി​റ്റ​തി​ന് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.തു​ട​ര്‍​ച്ച​യാ​യി ഇ​വി​ടെ നി​യ​മ​ലം​ഘ​നം ന​ട​ക്കു​ന്ന​താ​യി കാ​ണി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് നേ​ര​ത്തെ ക​മ്മീ​ഷ​ണ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. അ​തി​നി​ടെ സൈ​ജു​വി​ന്‍റെ ഫോ​ണ്‍ കോ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Top