മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണപ്പെടുത്തി!!ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​നെ​തി​രേ വീ​ണ്ടും കേ​സ്!!

കൊച്ചി :മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ പുതിയ വഴിത്തിരിവ് . മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത അഴിക്കാനാകുമെന്നാണ് അന്വേഷണ പ്രതീക്ഷ.കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിന്‍ ജോണ്‍സണെയും (28) വീണ്ടും ചോദ്യംചെയ്യും.

ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് അപകടദിവസം വൈകുന്നേരം മന്‍ഫിയ വീട്ടില്‍നിന്നു പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, പിറന്നാള്‍ ആഘോഷത്തിന്റെ കാര്യം സല്‍മാനുലോ ജിബിനോ പറഞ്ഞിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മോ​ഡ​ലു​ക​ളെ പി​ന്തു​ട​ര്‍​ന്ന സൈ​ജു ത​ങ്ക​ച്ച​നൊ​പ്പം ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 17 പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.ഇ​തി​ല്‍ ഏ​ഴ് യു​വ​തി​ക​ളും ഉ​ള്‍​പ്പെ​ടും. ഏ​ഴു പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചെ​ങ്കി​ലും ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു.കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കമീഷണര്‍ വ്യക്തമാക്കി.

കാറപകടത്തില്‍ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ (സുഹാന -21)യുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം അപകടത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു.അപകടം നടന്ന കാറില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.അപകടവിവരം ഇയാളാണ് ആദ്യം അറിയിച്ചതെന്നും എന്നാല്‍, അപകടശേഷം ഇയാളെ കാണാനില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

അ​തേ​സ​മ​യം സൈ​ജു​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള യു​വ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.ഇ​യാ​ളു​മാ​യി വാ​ട്‌​സ്ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി ചാ​റ്റ് ചെ​യ്ത​വ​രെ​യും സൈ​ജു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍​നി​ന്നു ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​വ​രെ​യു​മാ​ണ് ഇ​ന്ന​ലെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം​ചെ​യ്ത​ത്.തൃ​ക്കാ​ക്ക​ര, ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, ഫോ​ര്‍​ട്ടു​കൊ​ച്ചി, മ​ര​ട്, പ​ന​ങ്ങാ​ട്, എ​റ​ണാ​കു​ളം സൗ​ത്ത്, ഇ​ടു​ക്കി ആ​ന​ച്ചാ​ല്‍ സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് കേ​സു​ക​ള്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. സൈ​ജു​വി​നെ​തി​രെ ഒ​മ്പ​തു കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് വി​വാ​ദ​ത്തി​ലാ​യ ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​നെ​തി​രേ എ​ക്‌​സൈ​സ് വ​കു​പ്പ് ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു.സം​ഭ​വ​ദി​വ​സം രാ​ത്രി സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും മ​ദ്യം വി​റ്റ​തി​നാ​ണ് എ​ക്സൈ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​തി​നു മു​മ്പ് ഒ​ക്ടോ​ബ​ര്‍ 23ന് ​സ​മ​യം ക​ഴി​ഞ്ഞ് മ​ദ്യം വി​റ്റ​തി​ന് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.തു​ട​ര്‍​ച്ച​യാ​യി ഇ​വി​ടെ നി​യ​മ​ലം​ഘ​നം ന​ട​ക്കു​ന്ന​താ​യി കാ​ണി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് നേ​ര​ത്തെ ക​മ്മീ​ഷ​ണ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. അ​തി​നി​ടെ സൈ​ജു​വി​ന്‍റെ ഫോ​ണ്‍ കോ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Top