ലഹരിമരുന്നിന് തെളിവ് കണ്ടെത്താൻ സൈജുവിൻ്റെ മുടിയും നഖവും ശാസ്ത്രീയ പരിശോധനയ്ക്ക് ! മോഡലുകളുടെ മരണത്തിൽ ഹോട്ടലുടമയെ വീണ്ടും ചോദ്യം ചെയ്യും.

കൊച്ചി: ലഹരിമരുന്ന് വിൽപനയും വിതരണവും സംശയിക്കുന്ന സൈജു തങ്കച്ചനെതിരെ തെളിവുകൾ ശേഖരിക്കാൻ പോലീസ് പുതിയ നീക്കം തുടങ്ങി .മുൻ മിസ് കേരള വിജയികള്‍ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ലഹരിമരുന്ന് ഇടപാടിനു തെളിവു കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ് ശ്രമിക്കുകയാണ് .

കേസിലെ പ്രതിയായ സൈജു തങ്കച്ചൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാൻ ഇയാളുടെ മുടിനാരുകളും നഖവും പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇതുവഴി കണ്ടെത്താൻ സാധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പരിശോധനയിലൂടെ 90 ദിവസത്തിനുള്ളിൽ ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിലും കണ്ടെത്താൻ സാധിക്കുമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടിൽ പറയുന്നത്. അതേസമയം, സൈജു തങ്കച്ചനിൽ നിന്ന് കൂടുതൽ വിവരങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിൽ മരിച്ച അൻസി കബീറും അഞ്ജന ഷാജനും പാര്‍ട്ടിയിൽ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ പോലീസ് വീണ്ടു ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം നമ്പര്‍ 18 ഹോട്ടലിൽ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു. ഈ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാടുകള്‍ നടന്നതായാണ് പോലീസ് സംശയിക്കുന്നത്.

മോഡലുകള്‍ വാഹനാപകടത്തിൽ മരിച്ച ദിവസം രാത്രി ഹോട്ടലിൽ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് ഇതുവരെയും കണ്ടെടുക്കാൻ പോലീസിനു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സൈജു തങ്കച്ചൻ്റെ ഫോണിൽ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

ഇയാള്‍ ഉള്‍പ്പെടെ പലരും ലഹരി ഉപയോഗിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ ഫോണിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളമാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയത്.

2020 ഏപ്രിൽ 27, ഡിസംബര്‍ 27, ഈ വര്‍ഷം ഒക്ടോബര്‍ 9 തീയതികളിൽ നമ്പര്‍ 18 ഹോട്ടലിൽ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് സൈജുവിൻ്റെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിച്ചതായി സൈജു മൊഴി നല്‍കിയിട്ടുമുണ്ട്. ഈ ഹോട്ടലിനു പുറമെ തൃക്കാക്കരയിലെ ഒരു ഹോട്ടൽ, മരടിലെ ഹോംസ്റ്റേ, പനങ്ങാട്ടെ റിസോര്‍ട്ട്, കാക്കനാട്, എടത്തല, ചിലവന്നൂര്‍ എന്നിവിടങ്ങളിലെ ഫ്ലാറ്റുകള്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു.

 

Top