മോ​ഡ​ലു​ക​ളു​ടെ അ​പ​ക​ട മ​ര​ണം: സൈജുവിന്റെ മൊബൈലില്‍ പീഡനദൃശ്യങ്ങള്‍ക്കൊപ്പം നീലച്ചിത്രങ്ങളും.എംഡിഎംഎ സ്പ്ലിറ്റ് വീഡിയോയും.ലഹരി പാർട്ടികളിൽ സ്ഥിരം സന്ദർശകനായിരുന്ന ജെ.കെയെ തേടി പോലീസ് സൈ​ജു​വി​നെ​തി​രേ ഒമ്പത് കേ​സു​ക​ള്‍.ആരാണ് ആ വനിതാ ഡോക്ടര്‍ ?

കൊച്ചി :മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്നു പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ പ്ര​തിയായ സൈജുവിന്റെ മൊബൈലില്‍ പീഡനദൃശ്യങ്ങള്‍ക്കൊപ്പം നീലച്ചിത്രങ്ങളും. എംഡിഎംഎ സ്പ്ലിറ്റ് വീഡിയോയും.ലഹരി പാർട്ടികളിൽ സ്ഥിരം സന്ദർശകനായിരുന്ന ജെ.കെയെ തേടി പോലീസ് അന്വോഷണം നടക്കുന്നു .സൈ​ജു​വി​നെ​തി​രേ ഒമ്പത് കേ​സു​ക​ള്‍ .മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം കേ​സു​ക​ൾ എ​ടു​ത്തി​ട്ടു​ള്ള​ത്.ഫോ​ര്‍​ട്ടു​കൊ​ച്ചി, പ​ന​ങ്ങാ​ട്, മ​ര​ട്, എ​റ​ണാ​കു​ളം സൗ​ത്ത്, ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ല്‍ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​രോ കേ​സു​വീ​ത​വും ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, തൃ​ക്കാ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു കേ​സു​ക​ള്‍ വീ​ത​വു​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

അതേസമയം സൈജു തങ്കച്ചന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.സൈജുവിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് സൈജുവിന്റെ സുഹൃത്തും സൈജു മോഡലുകളെ പിന്തുടരാന്‍ ഉപയോഗിച്ച ഔഡി കാറിന്റെ ഉടമയുമായ ഫെബി ജോണിനെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.ഫെബിയുടെ സുഹൃത്തുക്കള്‍ക്കായിട്ടാണ് സൈജു പാര്‍ട്ടികള്‍ ഒരുക്കിയിരുന്നതെന്നും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍നിന്ന് ക്രൂര കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍ പൊലീസിനു ലഭിച്ചിരുന്നു.രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള ലൈംഗിക പീഡനത്തിന്റെയും അന്‍പതിലധികം വീഡിയോകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ഫോണിലെ ഫോള്‍ഡറില്‍ 2020 മേയ് 26 എന്ന തീയതിയിലുള്ള രണ്ടു വിഡിയോകള്‍ നീലച്ചിത്രങ്ങളാണ്.

മറ്റു വിഡിയോകളില്‍ ഒന്നില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന ജെഫിന്‍ സിഗരറ്റ് മുറിച്ചു മാറ്റിയ ശേഷം ടേബിളിന്റെ അടുത്തുള്ള പച്ച അടപ്പുള്ള ഹഷീഷ് ഓയില്‍ ഉപയോഗിക്കുന്ന വിഡിയോയാണ്.മറ്റു രണ്ടു വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് എംഡിഎംഎ സ്പ്ലിറ്റ് ചെയ്യുന്നതിന്റേതാണ്. ‘ ഇങ്ങനെയാണ് പൊലീസ് കണ്ടെത്തിയ വിഡിയോകളെ കുറിച്ച് സൈജു വിവരിച്ചത്. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരം.കാക്കനാട് നമ്പര്‍ 18 ഹോട്ടലില്‍ വച്ചു നടത്തിയ പാര്‍ട്ടിയില്‍ വനിതാ ഡോക്ടര്‍ അടക്കമുള്ളവര്‍ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമായ ജെകെ, അനു ഗോമസ് എന്നവരെ കുറിച്ചും പൊലീസ് അന്വേഷിക്കും. ഇയാള്‍ നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തെന്നാണ് സൈജുവിന്റെ മൊഴിയില്‍നിന്ന് പൊലീസിന് അറിയാന്‍ സാധിച്ചത്.

പോലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ കാണുന്നവരുടെ പേരുകളും ഫോണ്‍ നമ്പരും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.മോഡലുകള്‍ മരണപ്പെട്ട ദിവസത്തെ പാര്‍ട്ടിയില്‍ പങ്കെടുത്ത അമല്‍ പപ്പടവട, നസ്ലിന്‍, സലാഹുദീന്‍ മൊയ്തീന്‍, ഷിനു മിന്നു എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇവരുടെ പേരുള്ളത്.

സൈജുവും മറ്റു ചിലരുമായി നടത്തിയിട്ടുള്ള സമൂഹമാധ്യമ ചാറ്റുകളും ലഹരി ഉപയോഗത്തിന്റെ തെളിവായി അന്വേഷണ സംഘം ശേഖരിച്ചു.2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഒരു ചാറ്റില്‍ ലഹരി പാര്‍ട്ടി നടത്താനായി കാട്ടില്‍ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായും പറയുന്നുണ്ട്.

‘സാധനങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു. നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടു പോത്തിനെ വെടിവച്ച് വനത്തില്‍ കറി വച്ചത്..’എന്നിങ്ങനെയാണ് ചാറ്റ്. സ്റ്റാമ്പ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളെപ്പറ്റിയും ചാറ്റിലുണ്ട്.കാട്ടുപോത്തിനെ വേട്ടയാടി കൊന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നതില്‍ വനം വകുപ്പ് ഇവര്‍ക്കെതിരേ കേസെടുക്കുമെന്നാണ് വിവരം.

പോലീസ് വിവരം കൈമാറുന്നത് അനുസരിച്ച് സൈജുവിനും സംഘത്തിനുമെതിരെ അന്വേഷണം ആരംഭിക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്.കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതിന്റെ വിശദമായ വിവരങ്ങളും ഫോണില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.അതേസമയം സൈ​ജു സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി പാ​ര്‍​ട്ടി​ക​ളി​ലെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​നാ​യ ജെ​കെ​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ള്‍ പോ​ലീ​സ് വ​ല​യി​ലാ​യ​താ​യാ​ണ് സൂ​ച​ന.ഐ​ടി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കാ​ക്ക​നാ​ട്ട് സു​നി​ല്‍ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഫ്‌​ളാ​റ്റി​ല്‍ സൈ​ജു ന​ട​ത്തി​യ പാ​ര്‍​ട്ടി​യി​ലും ഇ​യാ​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

Top