മോഡലുകളെ പിന്തുടർന്ന ഡ്രൈവർ അറസ്റ്റിൽ !അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നു, പിന്തുടർന്നത് മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് പറയാനെന്ന് മൊഴി !

കൊച്ചി:കൊച്ചിയില്‍ മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഔഡി കാര്‍ ഉടമ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടർന്നു, അപകടത്തിനുള്ള പ്രേരണ ഉണ്ടാക്കി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്. അഭിഭാഷകന് ഒപ്പമായിരുന്നു സെെജു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്.

ഔഡി കാറിലെത്തിയ സൈജു മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ നോട്ടീസ് പ്രകാരമാണ് സെെജു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു സൈജു പൊലീസിന് ആദ്യ ചോദ്യചെയ്യലില്‍ മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍നിന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ തമാശയ്ക്ക് തുടങ്ങിയ മത്സരയോട്ടമാണ് അപകടത്തില്‍ കലാശിച്ചതെന്ന് സെെജു വെളിപ്പെടുത്തിയിരുന്നു.

Top